കണക്കുകള്‍ക്കപ്പുറം വിജയമുണ്ടാകും, നേമം പോലും ബിജെപിക്ക് കിട്ടില്ല ; കടകംപള്ളി സുരേന്ദ്രന്‍

User
0 0
Read Time:1 Minute, 27 Second

14 സീറ്റിലും എല്‍ഡിഎഫിന് പ്രതീക്ഷ ഉണ്ടെന്നും കണക്കുകള്‍ക്കപ്പുറം ഇടതുപക്ഷത്തിന് വിജയമുണ്ടാകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 2016നേക്കാള്‍ അനുകൂല തരംഗമാണ് ഇത്തവണ പ്രകടമായത്. നേമം പോലും ബി.ജെ.പിക്ക് കിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു.

കാട്ടായിക്കോണം സംഭവത്തെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. കഴക്കൂട്ടത്ത് വലിയ സംഘര്‍ഷമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. അവിടെ ഇരു പാര്‍ട്ടികളും തമ്മില്‍ പ്രശ്‌നമില്ല. പോലീസ് ഉദ്യോഗസ്ഥര്‍ കാണിച്ചത് അന്യായമാണെന്നും കടകംപള്ളി വ്യക്തമാക്കി.

ശബരിമല വിഷയം മറ്റൊരു രീതിയിലേക്ക് കൊണ്ട് പോയി. വിധിവരുമ്ബോള്‍ ശബരിമലയല്ല വികസനമാണ് ജനങ്ങള്‍ ചര്‍ച്ച ചെയ്തതെന്ന് മനസിലാകും. കഴക്കൂട്ടം ബി.ജെ.പി ടാര്‍ഗറ്റ് ചെയ്ത മണ്ഡലമാണ്. കഴക്കൂട്ടത്ത് രണ്ടാംസ്ഥാനത്ത് ബിജെപിയും മൂന്നാമത് കോണ്‍ഗ്രസും വരുമെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'ത​ന്നെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തുന്നു'; ഹ​രീ​ഷ് വാ​സു​ദേ​വ​നെ​തി​രെ വാ​ള​യാ​റി​ലെ കു​ട്ടി​ക​ളു​ടെ അ​മ്മ

ക​ണ്ണൂ​ര്‍: അ​ഭി​ഭാ​ഷ​ക​ന്‍ ഹ​രീ​ഷ് വാ​സു​ദേ​വ​നെ​തി​രെ പ​രാ​തിയുമായി വാ​ള​യാ​റി​ലെ കു​ട്ടി​ക​ളു​ടെ അ​മ്മ​യും ധ​ര്‍​മ​ടം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ സ്വ​ത​ന്ത്ര​സ്ഥാ​നാ​ര്‍​ഥി​യു​മാ​യ ഭാ​ഗ്യ​വ​തി. മ​ക്ക​ളു​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ ത​ന്നെ പ്ര​തി​യാ​യി ചി​ത്രീ​ക​രി​ക്കു​ന്നു​വെ​ന്ന് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഭാ​ഗ്യ​വ​തി പരാതി നല്‍കിയിരിക്കുന്നത്. തന്നെ കേസിലെ പ്രതിയായി ചിത്രീകരിക്കുകയാണെന്നും, സ​മൂ​ഹ​മാ ധ്യ​മ​ങ്ങ​ളി​ല്‍ ത​ന്നെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ക​യാ​ണെന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. എന്നാല്‍ താ​ന്‍ ഒ​രു​ത​ര​ത്തി​ലും പ്ര​തി​യ​ല്ലാ​ത്ത ത​ന്‍റെ കു​ട്ടി​ക​ളു​ടെ കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച കേ​സി​ല്‍ പ്ര​തി​യാ​യി ചി​ത്രീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള ഹ​രീ​ഷ് വാ​സു​ദേന്റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ത​നി​ക്കെ​തി​രാ​യ […]

You May Like

Subscribe US Now