കണ്ണൂര്‍ സര്‍വകലാശാലയില്‍ എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ ഭാര്യയെ നിയമിക്കാന്‍ നീക്കം

User
0 0
Read Time:1 Minute, 33 Second

തിരുവനന്തപുരം : എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ ഭാര്യയെ കണ്ണൂര്‍ സര്‍വകലാശാലയിലെ യുജിസിയുടെ എച്ച്‌ആര്‍ഡി സെന്ററില്‍ അസി.പ്രഫസറുടെ സ്ഥിരം തസ്തികയിലേക്കു നിയമിക്കാന്‍ നീക്കം നടക്കുന്നതായി പരാതി.

പെരുമാറ്റച്ചട്ടം നിലനില്‍ക്കെയാണ് നിയമന നീക്കം. നിയമന നടപടികള്‍ തടയണമെന്നും ഇന്റര്‍വ്യൂ നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കും പരാതി നല്‍കി.

സെന്ററിലെ തസ്തികകള്‍ യുജിസി വ്യവസ്ഥ അനുസരിച്ചു താല്‍ക്കാലികമാണെങ്കിലും അസി. പ്രഫസറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാന്‍ സര്‍വകലാശാലയ്ക്കു സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയിരുന്നു. ജൂണ്‍ 30 നാണ് നിയമന വിജ്ഞാപനം സര്‍വകലാശാല പുറപ്പെടുവിച്ചത്. ഡയറക്ടറുടെ തസ്തികയില്‍ നിയമനം നടത്താതെയാണ് അസി. പ്രഫസറുടെ നിയമനം മാത്രം തിരക്കിട്ടു നടത്തുന്നത്. ഇതിനായി 16ന് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തുന്നതിനുള്ള അറിയിപ്പ് അപേക്ഷകരായ 30 പേര്‍ക്ക് ഇമെയില്‍ ആയി അയച്ചിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മംഗളൂരു ബോട്ടപകടം: സ്രാങ്ക് ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് സംശയം

കാസര്‍കോട്: മംഗളൂരു ബോട്ടപകടത്തിന്റെ കാരണം ബോട്ടിലെ സ്രാങ്ക് ഉറങ്ങിപ്പോയതാകാമെന്ന് സംശയം. മീന്‍പിടുത്ത ബോട്ട് കപ്പല്‍ ചാലിലേക്ക് നിയന്ത്രണം വിട്ട് കയറിപ്പോയതായും കോസ്റ്റല്‍ പൊലീസ് അറിയിക്കുന്നു. കപ്പലിന് പുറകില്‍ ബോട്ട് അങ്ങോട്ട് പോയി ഇടിക്കുകയായിരുന്നു. രക്ഷപ്പെട്ടവരുടെ മൊഴി പ്രകാരമാണ് നിഗമനമെന്ന് കോസ്റ്റല്‍ പൊലീസ് അറിയിച്ചു. അതേസമയം കാണാതായ ഒമ്ബത് പേര്‍ക്കായി ഇന്നും തെരച്ചില്‍ തുടരും. ഇന്നലെ പുലര്‍ച്ചെ 2.30ന് മംഗലപുരത്ത് നിന്ന് 60 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു ബോട്ടപകടം. ബേപ്പൂരില്‍ നിന്ന് […]

You May Like

Subscribe US Now