കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വത്തിക്കാന്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്

User
0 0
Read Time:2 Minute, 13 Second

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാ അധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ പ്രതിരോധത്തിലാക്കി സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ വത്തിക്കാന്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്‍െറ റിപ്പോര്‍ട്ട്. ഭൂമി ഇടപാടില്‍ സഭാ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ലെന്നാണ് കെ.പി.എം.ജി കമ്മിഷന്‍റെ റിപ്പോര്‍ട്ട്. അതിരൂപതയുടെ വസ്തുക്കളുടെ കസ്റ്റോഡിയന്‍ എന്ന നിലയില്‍ ഭൂമി വില്‍പന നടത്തിയതിലും കോട്ടപ്പടി മേഖലയില്‍ ഭൂമി വാങ്ങിയതിലും കര്‍ദിനാളിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തന്‍റെ പേരില്‍ ദീപിക പത്രത്തില്‍ പത്ത്കോടി രൂപ വിലമതിക്കുന്ന ഓഹരി എടുക്കാന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഭൂമി ദല്ലാള്‍ സാജു വര്‍ഗീസിനോട് ആവശ്യപ്പെട്ടത് കേട്ടതായി അന്ന് സഭയുടെ സാമ്ബത്തിക കാര്യങ്ങളുടെ ചുമതലയുള്ള ഫാദര്‍ ജോഷി പുതുവ കമ്മീഷന് മുമ്ബാകെ മൊഴി നല്‍കി. പകരമായി സഭക്ക് നല്‍കാനുളള തുക സാവകാശത്തില്‍ തിരിച്ചടച്ചാല്‍ മതിയെന്ന ആനുകൂല്യം സാജു വര്‍ഗീസിന് നല്‍കി. ഇത് മോണ്‍സിഞ്ഞോര്‍ ആയ ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുംമ്ബാടന്‍ സ്ഥിരീകരിച്ച്‌ നല്‍കിയ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, കൂടുതല്‍ തര്‍ക്കങ്ങളില്ലാതെ വിവാദം അവസാനിപ്പിക്കാന്‍ വത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായാണ് സൂചന. സഭയുടെ കോട്ടപ്പടിയിലെ ഭൂമി വിറ്റ് നഷ്ടം നികത്തണമെന്നും, വില്‍പന തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനുമാണ് സിനഡിന് നിര്‍ദേശം നല്‍കിയിരക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജോസഫൈന്‍ നേരത്തെ രാജിവെച്ചിരുന്നെങ്കില്‍ കുറച്ചുകൂടി ഗുണം കിട്ടിയേനെ: വി.ഡി. സതീശന്‍

തിരുവനന്തപുരം : വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്തുനിന്ന് എം.സി. ജോസഫൈന്‍ രാജിവെച്ചതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജോസഫൈനെ കൊണ്ട് രാജിവെപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് നല്ല തീരുമാനമാണ്. അത് നേരത്തെ ആയിരുന്നെങ്കില്‍ കുറച്ചുകൂടി ഗുണം കിട്ടിയേനെ എന്നും അദ്ദേഹം പറഞ്ഞു. ന്യായീകരണ ക്യാപ്‌സൂള്‍ ഇറക്കി അവരെ രക്ഷപ്പെടുത്താന്‍ പറ്റുമോ എന്ന് ശ്രമിച്ചു നോക്കി. ഡി.വൈ.എഫ്.ഐ. വരെ ജോസഫൈനെ ന്യായീകരിച്ച്‌ രംഗത്തുവന്നു. അത് കേരളത്തില്‍ വിലപ്പോവില്ലെന്നു വന്നപ്പോഴാണ് ജോസഫൈനെ കൊണ്ട് രാജിവെപ്പിക്കുക […]

Subscribe US Now