കര്‍ഷകര്‍ക്ക് പിന്തുണ, മെയ് 26ന് കരിദിനം ആചരിക്കുമെന്ന് ഡിവൈഎഫ്‌ഐ, വീടുകളില്‍ പ്രതിഷേധം

User
0 0
Read Time:2 Minute, 37 Second

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച്‌ രാജ്യവ്യാപകമായി സംയുക്ത കിസാന്‍ മോര്‍ച്ച (എസ്.കെ.എം) ആഹ്വാനം ചെയ്ത ദേശീയകരിദിനം സംസ്ഥാന വ്യാപകമായി ആചരിക്കാന്‍ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ (എ.ഐ.ഡി.ഡബ്ല്യൂ.എ), ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ജനവിരുദ്ധ, കോര്‍പ്പറേറ്റ് അനുകൂല സര്‍ക്കാര്‍ രണ്ട് ഘട്ടങ്ങളിലായി 7 വര്‍ഷം പൂര്‍ത്തിയാക്കുന്ന മെയ് 26നാണ് രാജ്യവ്യാപകമായി കരിദിനം ആചരിക്കാന്‍ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്.

അതേ ദിവസം തന്നെയാണ് കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി കര്‍ഷകര്‍ നടത്തിവരുന്ന ചരിത്ര സമരം 6 മാസം പൂര്‍ത്തിയാക്കുന്നതും. കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, മോദി സര്‍ക്കാര്‍ നടപ്പാക്കിയ ജനദ്രോഹ നിയമ ഭേദഗതികള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ പ്രതിഷേധം. കരിദിനമായി ആചരിക്കുന്ന മെയ് 26-ന് സംസ്ഥാനത്തെ എല്ലാ വീടുകളിലും രാവിലെ 11 മണിക്ക് പ്രതിഷേധം സംഘടിപ്പിക്കും.

കരിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കറുത്ത ബാഡ്ജുകള്‍ ധരിക്കുകയും പ്ലക്ക് കാര്‍ഡുകള്‍ ഉയര്‍ത്തുകയും ചെയ്യും. സംസ്ഥാനത്തെ മുഴുവന്‍ ഡിവൈഎഫ്‌ഐ ഓഫീസുകള്‍ക്ക് മുന്നിലും നരേന്ദ്ര മോദിയുടെ കോലം കത്തിക്കും. കോവിഡ് രണ്ടാം തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ രീതിയിലുള്ള പ്രതിഷേധം സംഘടിപ്പിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നത്. അതോടൊപ്പം മെയ് 26ന് വൈകിട്ട് സംഘടനകള്‍ സംയുക്തമായി ഓണ്‍ലൈന്‍ സംഗമം സംഘടിപ്പിക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഡി വൈ എഫ് ഐ പ്രവര്‍ത്തകനെതിരെ പോക്‌സോ കേസ്

കണ്ണൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡി വൈ എഫ് ഐ പ്രവര്‍ത്തകനെതിരെ കേസെടുത്ത് പോലീസ്. കണ്ണൂര്‍ വിളക്കോട് ചുള്ളിയോട് കുന്നുംപുറത്ത് ഹൗസില്‍ വികെ നിധീഷിനെതിരെയാണ് മുഴക്കുന്ന് പോലിസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം വിളക്കോട് ഗവ. യുപി സ്‌കൂളിനടുത്തേക്ക് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ഇയാള്‍ കൂട്ടികൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോക്‌സോ പ്രകാരവും പട്ടിക ജാതി/ പട്ടിക വര്‍ഗ പീഡന നിരോധന പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. ഇടതുമുന്നണിയുടെ സജീവ […]

Subscribe US Now