കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

User
0 0
Read Time:1 Minute, 44 Second

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റുചെയ്ത സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ ബംഗളൂരു സിറ്റി സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കേസില്‍ അന്വേഷണം ഇനിയും പൂര്‍ത്തിയാവാനുണ്ടെന്നും പ്രതിക്ക് ജാമ്യം നല്‍കരുതെന്നുമാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്. നേരത്തെ ഇതേ കോടതി ബിനീഷിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസില്‍ അറസ്റ്റിലായി 72 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ബിനീഷ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

ബംഗളൂരു മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി മുഹമ്മദ് അനൂപുമായി നടത്തിയ സാമ്ബത്തിക ഇടപാടുകളില്‍ അന്വേഷണം തുടങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒക്ടോബര്‍ 29 നാണ് ബിനീഷ് കോടിയേരിയെ അറസ്റ്റുചെയ്യുന്നത്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നും ഇതില്‍ 1.22 കോടി രൂപയ്ക്ക് മാത്രമാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആലപ്പുഴയില്‍ രാത്രി വീടാക്രമിച്ച്‌ യുവതിയെ തട്ടിക്കൊണ്ടുപോയി; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് പോലീസ്

ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ യുവതിയെ വീടാക്രമിച്ച്‌ തട്ടിക്കൊണ്ടുപോയി. കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് രാത്രി രണ്ട് മണിയോടെ അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയത്. നാല് ദിവസം മുന്‍പാണ് ബിന്ദു വിദേശത്ത്് നിന്ന് എത്തിയത്. സ്വര്‍ണക്കടത്ത് സംഘമാണ് സംഭവത്തിന് പിന്നിലെന്നും ഇത്തരം ചില ഇടപാടുകളുമായി ബന്ധപ്പെട്ട് ബിന്ദുവുമായി തര്‍ക്കം നിലനിന്നിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ആക്രമണത്തില്‍ വീട്ടുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഒരാഴ്ച മുന്‍പ് വിദേശത്ത് നിന്ന് പുറപ്പെട്ട ബിന്ദു നാല് ദിവസം മുന്‍പാണ് വീട്ടിലെത്തിയത്. […]

Subscribe US Now