കഴക്കൂട്ടത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കു നേരേ സിപിഎം ആക്രമണം; റോഡില്‍ കുത്തിയിരുന്ന് ശോഭ സുരേന്ദ്രന്‍ പ്രതിഷേധിക്കുന്നു

User
0 0
Read Time:1 Minute, 33 Second

തിരുവനന്തപുരം: ബിജെപി പ്രവര്‍ത്തകര്‍ക്കു നേരേ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണമെന്നു റിപ്പോര്‍ട്ട് .കഴക്കൂട്ടത്തെ കാട്ടായിക്കോണത്ത് ആണ് സംഭവം. ഇതോടെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു ശോഭ സുരേന്ദ്രന്‍. ബിജെപി പ്രവര്‍ത്തകന്റെ തല അടിച്ചു പൊട്ടിച്ചതായും വനിതകള്‍ക്കും കുട്ടികള്‍ക്കും നേരേയും ആക്രമണമുണ്ടായതായും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു.

ബൂത്ത് ഓഫിസില്‍ ബിജെപിക്കു വേണ്ടി സ്ലിപ്പ് എഴുതുന്നവരെയാണ് സിപിഎമ്മുകാര്‍ ആക്രമിച്ചത്. ബൂത്തും തല്ലിതകര്‍ത്തു. നേരത്തെ ശോഭാ സുരേന്ദ്രന്റെ പ്രചാരണ വാഹനത്തിനു നേരെയും ആക്രമണം ഉണ്ടായിരുന്നു. അതേസമയം വോട്ടെടുപ്പ് പുരോഗമിക്കവേ കേരളം ഉറ്റുനോക്കുന്ന മണ്ഡലമായ കഴക്കൂട്ടത്തു കനത്ത പോളിങ് ആണ് നടക്കുന്നത് .

കനത്ത ത്രികോണ മത്സരം നടക്കുന്ന ഈ മണ്ഡലത്തില്‍ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ ഏഴുശതമാനത്തിലധികം പേര്‍ വോട്ടു രേഖപ്പെടുത്തി. ഇപ്പോള്‍ 36 .4 % പോളിംഗ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇ​ന്നും പ​രി​ഗ​ണി​ച്ചി​ല്ല: ലാ​വ​ലി​ന്‍ കേ​സ് സു​പ്രീം കോ​ട​തി വീ​ണ്ടും മാ​റ്റി​വ​ച്ചു

ന്യൂ​ഡ​ല്‍​ഹി: ലാ​വ​ലി​ന്‍ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രിം കോ​ട​തി 27-ാം ത​വ​ണ​യും മാ​റ്റി​വ​ച്ചു. ഇ​ന്നു കേ​സ് പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ, നേ​ര​ത്തെ ഹൈ​ക്കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യ എ. ​ഫ്രാ​ന്‍​സി​സ് ന​ല്‍​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് കേ​സ് ര​ണ്ടാ​ഴ്‌​ച​ത്തേ​ക്കു മാ​റ്റി​യ​ത്. ഇ​നി​യും കേ​സ് മാ​റ്റാ​ന്‍ ആ​വ​ശ്യ​പ്പെ​ട​രു​തെ​ന്നും കോ​ട​തി ക​ര്‍​ശ​ന നി​ര്‍​ദേ​ശ​വും ന​ല്‍​കി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, എ. ​ഫ്രാ​ന്‍​സി​സ് തു​ട​ങ്ങി​വ​രെ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ​യാ​ണ് സി​ബി​ഐ​യു​ടെ അ​പ്പീ​ല്‍.

You May Like

Subscribe US Now