കാണാതായ യുഎഇ കോണ്‍സലേറ്റ് മുന്‍ ഗണ്‍മാന്‍ വീട്ടില്‍ തിരിച്ചെത്തി

User
0 0
Read Time:1 Minute, 43 Second

തിരുവനന്തപുരം | മൂന്ന് ദിവസം മുമ്ബ് കാണാതായ യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷ് വീട്ടില്‍ തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ഇയാള്‍ കുഴിവിളയിലുള്ള വീട്ടില്‍ മടങ്ങിയെത്തിയത്. പഴനിയില്‍ പോയെന്നാണ് ബന്ധുക്കളോട് പറഞ്ഞത്. ഇയാളെ കാണാനില്ലെന്നറിയിച്ച്‌ ബന്ധുക്കള്‍ തുമ്ബ പോലീസില്‍ പരാതി നല്‍കിയിരുന്നു.പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് തിരിച്ചെത്തിയത്.

ചൊവ്വാഴ്ച ഉച്ച മുതലാണ് ഇയാളെ കാണാതായത്. രാവിലെ ഭാര്യയെ ജോലി സ്ഥലത്ത് സ്‌കൂട്ടറില്‍ എത്തിച്ച ശേഷമാണ് ഇയാളെ കാണാതായത്. സ്‌കൂട്ടറും മൊബൈലും നേമം പോലീസ് സ്റ്റേഷനു സമീപം ഉപേക്ഷിച്ചാണ് ഇയാള്‍ പോയത്. താന്‍ ഏറെ സംഘര്‍ഷത്തിലാണെന്നും തല്‍ക്കാലം മാറിനില്‍ക്കുകയാണെന്നും അറിയിച്ചുകൊണ്ടുള്ള കത്ത് സ്‌കൂട്ടറില്‍ നിന്ന് പോലീസിന് ലഭിച്ചിരുന്നു.

സ്വര്‍ണ്ണക്കടത്ത് അന്വേഷണം നടക്കവേ കഴിഞ്ഞ ജൂലായ് 16 ന് രാത്രി ജയഘോഷിനെ കാണാതായെങ്കിലും ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍പിറ്റേന്ന് വീട്ടിനടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ്രക്ഷോഭം അടിച്ചമര്‍ത്തുന്നത്​ അവസാനിപ്പിക്കണം; രാഷ്​ട്രപതിക്ക്​ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ കത്ത്​

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കേന്ദ്ര നടപടിക്കെതിരെ രാഷ്​ട്രപതിക്ക്​ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ കത്ത്​. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കേന്ദ്ര നിലപാട്​ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ്​ കത്ത്​. കള്ളകേസുകള്‍ ചുമത്തി നൂറിലധികം നിരപരാധികളായ കര്‍ഷകരെ കേന്ദ്രം ജയിലില്‍ അടച്ചു. ഇവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിച്ച്‌​ ഉടന്‍ വിട്ടയക്കണം. കര്‍ഷക നേതാക്കള്‍ക്കെതിരെ പൊലീസും മറ്റു കേ​ന്ദ്ര ഏജന്‍സികളും നോട്ടീസ്​ അയക്കുന്നതും അന്വേഷണം പ്രഖ്യപിക്കുന്നതും നിര്‍ത്തണം -കര്‍ഷക സംഘടന […]

You May Like

Subscribe US Now