തെലങ്കാനയില്‍ അഭിഭാഷ ദമ്ബതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. സര്‍ക്കാരിനെതിരെ കേസുകള്‍ നടത്തുന്ന അഭിഭാഷക ദമ്ബതികളെയാണ് കൊലപ്പെടുത്തിയത്. തെലങ്കാന ഹൈക്കോടതിയിലെ അഭിഭാഷകരായ ഗുട്ടു വാമന്‍ റാവു, ഭാര്യ നാഗമണി എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ ഭരണ കക്ഷിയായ ടിആര്‍എസ് ആണെന്ന് കുടുംബം ആരോപിച്ചു.
പെഡപ്പള്ളി ജില്ലയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള കേസുകള്‍ ഏറ്റെടുത്ത് ശ്രദ്ധേയരായവരാണ് ഇരുവരും. ഹൈദരാബാദില്‍ നിന്നും ജന്മനാടായ മാന്താനിയിലേക്ക് പോകുന്നതിനിടെ രാമഗിരി എന്ന സ്ഥലത്തു വച്ചു മറ്റൊരു കാറിലെത്തിയ ആക്രമി സംഘം ഇവരെ തടഞ്ഞുനിര്‍ത്തി, കാറില്‍ നിന്നും പുറത്തേക്ക് വലിച്ചിഴച്ച് നടുറോഡിലിട്ട ശേഷമായിരുന്നു കൊലപ്പെടുത്തിയത്. കൊടുവാള് ഉപയോഗിച്ചാണ് ഇവരെ വെട്ടിക്കൊലപ്പെടുത്തിയത്.
നിറയെ വാഹനങ്ങള്‍ കടന്നു പോകുന്ന ഹൈവേയില്‍ ഇട്ടായിരുന്നു കൊലപാതകം. അന്വേഷണം ശക്തമാക്കിയെങ്കിലും ഇതുവരെ ആരേയും പിടികൂടാന്‍ കഴിഞ്ഞില്ല. കസ്റ്റഡി മരണങ്ങള് ചോദ്യം ചെയ്തുള്ള ഇവരുടെ പൊതു താല്പര്യ ഹര്‍ജികള്‍ സര്‍ക്കാരിന് കടുത്ത സമ്മര്‍ദവും ഉണ്ടാക്കിയിരുന്നു. ഇതിന്‍്റെയെല്ലാം അടിസ്ഥാനത്തില്‍ കൊലപാതകത്തിന് പിന്നില്‍ ടിആര്‍എസ് ആണെന്നാണ് കുടുംബം ആരോപിക്കുന്നത്.