കാസര്‍കോട്‌ തോണി മറിഞ്ഞ്‌ കാണാതായ 3 പേരുടെ മൃതദേഹം കണ്ടെത്തി

User
0 0
Read Time:1 Minute, 26 Second

കാസര്‍കോട്> കാസര്‍കോട് കടപ്പുറം അഴിമുഖത്ത് തിരയില്‍പെട്ട തോണി മറിഞ്ഞ് കാണാതായ മൂന്നുപേരുടെ മൃതദേഹം കരയ്ക്കടിഞ്ഞു. തിങ്കളാഴ്ച രാവിലെ ആറരയോടെ ചെമ്ബിരിക്കയ്ക്കും കോട്ടിക്കുളത്തിനുമിടയിലുള്ള തീരത്ത് മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.

കാസര്‍കോട് കടപ്പുറത്തെ കെ ആര്‍ ശശിധരന്റെ മകന്‍ എസ് സന്ദീപ് (28), ഷണ്‍മുഖന്റെ മകന്‍ എസ് കാര്‍ത്തിക് (19) അമ്ബാടിക്കടവന്റെ മകന്‍ എ രതീശ ന്‍(32)എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബേക്കല്‍ ഡിവൈഎസ്പി സി കെ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച പുലര്‍ച്ചെ മീന്‍ പിടിത്തത്തിന് പോയ ഏഴംഗ സംഘം സഞ്ചരിച്ച ‘സന്ദീപ് ‘ എന്ന ഫൈബര്‍ തോണിയാണ് അപകടത്തില്‍ പെട്ടത്. നാലുപേര്‍ നീന്തി രക്ഷപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വനംകൊള്ളയില്‍ മുന്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിനും പങ്ക്; പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി നടന്ന വനംകൊള്ളയില്‍ മുന്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ പങ്കിനെക്കുറിച്ച്‌ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. ഈ സാഹചര്യത്തില്‍ ഇദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും അന്വേഷണസംഘം പരിശോധിക്കും.കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നടന്ന മരംമുറിയില്‍ ഈ വ്യക്തിക്കു പങ്കുണ്ടെന്ന് സി.പി.ഐ പ്രവര്‍ത്തകരും ആരോപിച്ചിരുന്നു. മരംമുറിക്കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ ഇദ്ദേഹം സഹായിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഒന്‍പത് ജില്ലകളിലായി നടന്ന ഭൂരിഭാഗം മരംമുറിക്കേസുകളും വനം വകുപ്പ് […]

You May Like

Subscribe US Now