കിടക്കകളില്ല, ഡോക്‌ടര്‍മാരില്ല, കൊവിഡ് ചികിത്സ മരച്ചുവട്ടില്‍; ഓക്‌സിജന്‍ മരത്തില്‍ നിന്ന് ലഭിക്കുമെന്ന് വിശ്വാസത്തില്‍ യു പിയിലെ ഒരു ഗ്രാമം

User
0 0
Read Time:3 Minute, 51 Second

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് നിന്നും ഒന്നര മണിക്കൂര്‍ യാത്ര മതി ഉത്തര്‍പ്രദേശിലെ മേവ്‌ല ഗോപാല്‍നഗര്‍ എന്ന ഗ്രാമത്തിലെത്താന്‍. എന്നാല്‍ ഇവിടെ സാധാരണക്കാരുടെ കൊവിഡ് ചികിത്സ പ്രാകൃതമായ രീതിയിലാണ് നടക്കുന്നത്. രോഗം ബാധിച്ചവര്‍ക്ക് ചികിത്സ നടത്താന്‍ മതിയായ ഡോക്‌ടര്‍മാരില്ല. അടുത്ത് ഒരു ഗവണ്‍മെന്റ് ആശുപത്രിയുണ്ട്. എന്നാല്‍ അവിടെ കിടക്കകള്‍ ഒഴിവില്ല. ഫലമോ ഗ്രാമത്തിലെ മരച്ചുവട്ടില്‍ രോഗികള്‍ കട്ടിലുകളിട്ട് അവിടെ കിടക്കുകയാണ് . അടുത്ത് സ്വകാര്യ ആശുപത്രികളൊക്കെയുണ്ടെങ്കിലും അവിടുത്തെ ചികിത്സാ നിരക്ക് ഇവര്‍ക്ക് താങ്ങാനാകില്ല.

ഇങ്ങനെ മരച്ചുവട്ടില്‍ ചികിത്സയ്‌ക്കായി കിടന്ന പലരും മരിച്ചുപോയതായാണ് നാട്ടുകാര്‍ അറിയിക്കുന്നത്. ‘സാധാരണക്കാരായ ഞങ്ങളെ നോക്കാന്‍ ആരുമില്ല’ അവര്‍ പറയുന്നു. സുഖമില്ലാത്തവര്‍ക്ക് നല്‍കുന്ന ഗ്ളൂക്കോസ് ‌ഡ്രിപ്പ് അടുത്തുള‌ള ചില്ലയില്‍ തൂക്കിയിരിക്കുന്നു.

ഒരു മേശയില്‍ എല്ലാവര്‍ക്കും വേണ്ട മരുന്നുകള്‍ വച്ചിട്ടുണ്ട്. അതിനടുത്ത് ഒഴിഞ്ഞ സിറിഞ്ചുകളും ഉണ്ട്. രോഗികളുടെ അടുത്തുകൂടി പശുക്കള്‍ സ്വൈരവിഹാരം നടത്തുന്നുണ്ട് ഇടക്കിടെ.

വലിയ ശ്വാസംമുട്ടലുണ്ടാകുമ്ബോള്‍ ആളുകള്‍ അടുത്തുള‌ള വേപ്പ് മരത്തിന്റെ ചുവട്ടിലേക്ക് പോയി കിടക്കും. ഔഷധ ഗുണമുള‌ള വേപ്പില്‍ നിന്ന് നല്ല വായു ലഭിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. നല്ല ഡോക്‌ടര്‍മാരുടെ അഭാവത്തില്‍ വ്യാജ വൈദ്യന്മാരുടെ വിളയാട്ടം ഇവിടെ രൂക്ഷമാണ്. ഇവരുടെ അഭിപ്രായം കേട്ടാണ് തുറസായ സ്ഥലത്ത് ചികിത്സയ്‌ക്ക് നാട്ടുകാര്‍ തയ്യാറായിരിക്കുന്നത്.

സ്ഥലത്തെ നാട്ടുകാരില്‍ ഒരാളായ സഞ്ജയ് സിംഗ് എന്നയാളുടെ അച്ഛന്‍ പനി വന്ന് മരിച്ചു. രോഗം കൊവിഡ് ആണോ എന്ന് പരിശോധിച്ചില്ല. ചികിത്സ ഒരുക്കേണ്ട സര്‍ക്കാരിന് ഗ്രാമീണരെ പരിശോധിക്കാന്‍ താല്‍പര്യമില്ലെന്ന് പറയുന്നു സഞ്ജയ് സിംഗ്. ആളുകള്‍ ഇതുകാരണം മരിച്ചുകൊണ്ടേയിരിക്കുകയാണ്.

രാജ്യത്ത് ഏ‌റ്റവുമധികം കൊവിഡ് രണ്ടാം തരംഗം ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തര്‍പ്രദേശ്. സംസ്ഥാനത്തെ ചെറു പട്ടണങ്ങളിലും ഗ്രാമങ്ങളിലും കൊവിഡ് സംവിധാനം മോശമാണെന്ന് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത് കുറച്ച്‌ നാള്‍ മുന്‍പാണ്.

സംസ്ഥാന സര്‍ക്കാരിനെതിരെ പറഞ്ഞാല്‍ താനും രാജ്യദ്രോഹ കു‌റ്റത്തിന് ജയിലിലാകുമെന്ന് സര്‍ക്കാരിനെ വിമര്‍ശിച്ചത് ബിജെപി എംഎല്‍‌എയായ രാകേഷ് രാത്തോര്‍ ആണ്. എം‌എല്‍‌എയുടെ ഭാര്യ‌യ്‌ക്ക് പോലും ആശുപത്രിയില്‍ കിടക്ക ലഭിക്കാത്ത സംഭവം യുപിയിലുണ്ടായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കെകെ ശൈലജ മന്ത്രിയാകില്ല; രണ്ടാം പിണറായി സര്‍ക്കാരില്‍ നിന്ന് ഒഴിവാക്കി സിപിഎം

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയിലെ അംഗങ്ങള്‍ സംബന്ധിച്ച്‌ തീരുമാനമായി. ആദ്യമന്ത്രിസഭയില്‍ ശ്രദ്ധേയമായി കെ.കെ. ശൈലജയെ രണ്ടാംതവണ പരിഗണിക്കേണ്ടെന്ന് തീരുമാനമായി. പുതുമുഖങ്ങള്‍ എന്ന മാനദണ്ഡം ഉയര്‍ത്തിയാണ് ശൈലജയെ വെട്ടിയത്. പകരം ഡിവൈഎഫ്‌ഐ ദേശീയ നേതാവും പിണറായി വിജയന്റെ മരുമകനുമായി മുഹമ്മദ് റിയാസ് മന്ത്രിസ്ഥാനത്തേക്ക് എത്തും. തൃത്താല എംഎഎല്‍എ എം.ബി. രാജേഷ് ആകും സ്പീക്കര്‍. വി.ശിവന്‍കുട്ടി, വീണ ജോര്‍ജ്, വി.എന്‍.വാസവന്‍, ആര്‍.ബിന്ദു, സജി ചെറിയാന്‍, കെ.രാധാകൃഷ്ണന്‍, എം.വി.ഗോവിന്ദന്‍, പി.രാജീവ് എന്നിവരും മന്ത്രിമാരാകും.

You May Like

Subscribe US Now