കീ​റി​യ ജീ​ന്‍​സ് : മറുപടി, മോദിയുടെ നിക്കര്‍ ചിത്രം; പ​രി​ഹ​സി​ച്ച്‌ പ്രി​യ​ങ്ക

User
0 0
Read Time:3 Minute, 4 Second

ന്യൂ​ഡ​ല്‍​ഹി: ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി തി​രാ​ത് സിം​ഗ് റാ​വ​ത്തി​ന്‍റെ വി​വാ​ദ ജീ​ന്‍​സ് പ​രാ​മ​ര്‍​ശ​ത്തെ ക​ളി​യാ​ക്കി കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ഗ​രി​യും ട്രൗ​സ​ര്‍ ധ​രി​ച്ച ചി​ത്രം ട്വി​റ്റ​റി​ല്‍‌ പോ​സ്റ്റ് ചെ​യ്താ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ പ​രി​ഹാ​സം.

ആ​ര്‍​എ​സ്‌എ​സ് യൂ​ണി​ഫോം ധ​രി​ച്ച മോ​ദി, ഗ​ഡ്ഗ​രി എ​ന്നി​വ​രു​ടെ ചി​ത്ര​ത്തി​നൊ​പ്പം “ഓ..! ​എ​ന്‍റെ ദൈ​വ​മേ, അ​വ​രു​ടെ കാ​ല്‍​മു​ട്ടു​ക​ള്‍ അ​നാ​വൃ​ത​മാ​യി​രി​ക്കു​ന്നു’ എ​ന്ന് പ്രി​യ​ങ്ക കു​റി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി സ്ത്രീ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. കീ​റി​പ്പ​റി​ഞ്ഞ ജീ​ന്‍​സ് ധ​രി​ക്കു​ന്ന സ്ത്രീ​ക​ള്‍​ക്ക് എ​ങ്ങ​നെ വീ​ട്ടി​ല്‍ കു​ട്ടി​ക​ള്‍​ക്ക് ന​ല്ല അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​മെ​ന്നാ​യി​രു​ന്നു റാ​വ​ത്തി​ന്‍റെ പ്ര​സ്താ​വ​ന. ചൊ​വ്വാ​ഴ്ച ഡ​റാ​ഡൂ​ണി​ല്‍ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ശി​ല്‍​പ്പ​ശാ​ല​യി​ലാ​യി​രു​ന്നു റാ​വ​ത്ത് വി​വാ​ദ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്.

കീ​റി​പ്പ​റി​ഞ്ഞ ജീ​ന്‍​സ് ധ​രി​ക്കു​ന്ന സ്ത്രീ ​എ​ന്ത് സ​ന്ദേ​ശ​മാ​ണ് സ​മൂ​ഹ​ത്തി​ന് ന​ല്‍​കു​ന്ന​തെ​ന്ന് റാ​വ​ത്ത് ചോ​ദി​ച്ചു. ഇ​ത്ത​ര​ത്തി​ലൊ​രു സ്ത്രീ ​പു​റ​ത്തു​പോ​യി ആ​ളു​ക​ളെ ക​ണ്ട് അ​വ​രെ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​മ്ബോ​ള്‍ അ​വ​ര്‍ സ​മൂ​ഹ​ത്തി​നും ന​മ്മു​ടെ കു​ട്ടി​ക​ള്‍​ക്കും എ​ന്തു​ത​രം സ​ന്ദേ​ശ​മാ​ണ് ന​ല്‍​കു​ന്ന​ത്. ഇ​തെ​ല്ലാം ആ​രം​ഭി​ക്കു​ന്ന​ത് വീ​ടു​ക​ളി​ലാ​ണ്. വീ​ട്ടി​ല്‍ ശ​രി​യാ​യ സം​സ്കാ​രം പ​ഠി​ക്കു​ന്ന ഒ​രു കു​ട്ടി, അ​വ​ന്‍ എ​ത്ര ആ​ധു​നി​ക​നാ​യി തീ​ര്‍​ന്നെ​ങ്കി​ലും ജീ​വി​ത​ത്തി​ല്‍ ഒ​രി​ക്ക​ലും പ​രാ​ജ​യ​പ്പെ​ടു​ക​യി​ല്ല- റാ​വ​ത്ത് പ​റ​ഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവ്: 24 മണിക്കൂറില്‍ 40,000 ത്തോളം പുതിയ കേസുകള്‍

ദില്ലി: കൊറോണ വൈറസ് വ്യാപനത്തിനിടെ ആശങ്ക വര്‍ദ്ധിപ്പിച്ചുകൊണ്ട് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 40,000 ത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നവംബര്‍ 29 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ദൈനംദിന വര്‍ദ്ധനവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുകയും രണ്ടാമത്തെ കോവിഡ് തരംഗത്തെക്കുറിച്ച്‌ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തതിന് പിന്നാലെയാണ് 39,726 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ഇന്ത്യയുടെ കോവിഡ് […]

You May Like

Subscribe US Now