കുടംബഴക്കിനെ തുടര്‍ന്ന് മക്കള്‍ക്ക് വിഷം നല്‍കി അമ്മ ആത്മഹത്യ ചെയ്തു; സംഭവം മൊബൈലില്‍ പകര്‍ത്തി യുവതി വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലിട്ടു

User
0 0
Read Time:2 Minute, 34 Second

കൊല്ലം: കുടംബഴക്കിനെ തുടര്‍ന്ന് രണ്ട് മക്കള്‍ക്ക് വിഷം കൊടുത്ത് അമ്മ ആത്മഹത്യ ചെയ്തു. വിഷം കഴിച്ച ഒരു കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വിഷം കഴിച്ചു കിടക്കുന്ന ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തി വിവരമുള്‍പ്പെടെ വിവിധ ഗ്രൂപ്പുകളിലേക്ക് അയയ്ക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

മേലൂട്ട് കോളനിയില്‍ ശ്രീജിത്ത് ഭവനത്തില്‍ അനില്‍കുമാറിന്റെ ഭാര്യ ശ്രീജിതയാണ് മരിച്ചത്. 31 വയസായിരുന്നു. ആറും ഒന്‍പതും വയസും ഉള്ള കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം ശ്രീജിത വിഷം കഴിച്ച്‌ മരിക്കുകയായിരുന്നു.

കുട്ടികള്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അനുജിതയുടെ നില ഗുരുതരമാണ്. അനുജിത്ത് അപകടനില തരണംചെയ്തു.

ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഗുളിക രൂപത്തിലുള്ള എലിവിഷമാണ് മൂവരും കഴിച്ചത്. വിഷം കഴിച്ചു കിടക്കുന്ന ചിത്രം പകര്‍ത്തി മൊബൈല്‍ ഫോണിലൂടെ വിവരം സഹിതം സംഭവസമയത്തുതന്നെ വിവിധ ഗ്രൂപ്പുകളിലേക്ക് അയച്ചു.

ഇത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസിയായ ബന്ധു ഓടിയെത്തുകയായിരുന്നു. ഇയാളെത്തിയപ്പോള്‍ മൂന്ന് പേരും അവശനലയില്‍ ആയിരുന്നു.

ഉടന്‍ തന്നെ സമീപത്തെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഗുരുതരമായതിനാല്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രാത്രിയില്‍ത്തന്നെ മാറ്റി.

ബുധനാഴ്ച വൈകീട്ടോടെ ശ്രീജിത മരിച്ചു. സംഭവസമയം മുറിക്കുള്ളില്‍ ഇതൊന്നുമറിയാതെ അനില്‍കുമാര്‍ ഉറങ്ങുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.

ഭര്‍ത്താവിന്റെ അമിത മദ്യപാനവും നിരന്തരമായി ഉണ്ടായ കുടുംബവഴക്കുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ്രധാനമന്ത്രിക്കെതിരായ വിമര്‍ശനം രാജ്യദ്രോഹമല്ലെന്ന്​ സുപ്രീംകോടതി; വിനോദ്​ ദുവക്കെതിരായ കേസ്​ റദ്ദാക്കി

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ വിനോദ്​ ദുവക്കെതിരായ രാജ്യദ്രോഹക്കേസ്​ സുപ്രീംകോടതി റദ്ദാക്കി. പ്രധാനമന്ത്രിക്കെതിരായ വിമര്‍ശനം രാജ്യദ്രോഹമായി കണക്കാക്കാന്‍ സാധിക്കില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക്​ രാജ്യദ്രോഹ​േകസില്‍നിന്ന്​ സംരക്ഷണം വേണമെന്നും കോടതി നിരീക്ഷിച്ചു. 1962ലെ ഉത്തരവ്​ പ്രകാരം മാധ്യമപ്രവര്‍ത്തകര്‍ ഇത്തരം വകുപ്പുകളില്‍ സംരക്ഷിക്ക​െപ്പടുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയുടെ കേദാര്‍ സിങ്​ കേസിലെ വിധി ഉദ്ധരിച്ചുകൊണ്ടായിരുന്നു നിര്‍ദേശം. ജസ്റ്റിസ്​ യു.യു. ലളിത്​, വിനീത്​ ശരണ്‍ എന്നിവരുടെ ബെഞ്ചാണ്​ വിധി പറഞ്ഞത്​. 2020ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാറിനെയും […]

You May Like

Subscribe US Now