കുഴല്‍പ്പണക്കേസ്‌ : സുരേന്ദ്രന്റെ സെക്രട്ടറിയും ഡ്രൈവറും ചോദ്യം ചെയ്യലിന്‌ ഹാജരായി; അന്വേഷണം കോന്നിയിലേക്കും

User
0 0
Read Time:7 Minute, 20 Second

തൃശൂര്‍> തെരഞ്ഞെടുപ്പ് പ്രചാരണത്തിനെന്ന പേരില്‍ ബിജെപി കുഴല്‍പ്പണം കടത്തിയ കേസില്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനും ഡ്രൈവര്‍ ലബീഷും ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ 10ന് തൃശൂര്‍ പൊലീസ് ക്ലബിലാണ് ഹാജരായത്.

കുഴല്‍പണം കടത്തിയ. ധര്‍മ്മരാജിനെ ഫോണില്‍ ബന്ധപ്പെട്ടവരില്‍ നിന്നുള്ള തെളിവെടുപ്പുകളാണ് നടക്കുന്നത്. സംഘടനാ സെക്രട്ടറിയടക്കമുള്ളവര്‍ ഒന്നിലേറെ തവണയാണ് ധര്‍മ്മരാജുമായി ബന്ധപ്പെട്ടത്. ചോദ്യം ചെയ്തവരെല്ലാം നല്‍കിയ മൊഴി തെരഞ്ഞെടുപ്പ് സാമഗ്രികളെത്തിച്ചതാണെന്നാണ്. എന്നാല്‍ ഈ മൊഴി അന്വേഷണ സംഘം തള്ളിയിരുന്നു. ധര്‍മ്മരാജിന്‍റെ മൊഴിയില്‍ നിന്നു തന്നെ പണവുമായാണ് എത്തിയതെന്ന് വ്യക്തമായിരുന്നു. ഇതാണ് നേതാക്കളുടെ വിളികള്‍ കൂടുതല്‍ കുരുക്കിലാക്കുന്നത്.

അതിനിടെ കേസ് അന്വേഷണം കോന്നിയിലേക്കും വ്യാപിപ്പിച്ചു. കെ സുരേന്ദ്രന്‍ മത്സരിച്ച മണ്ഡലമാണിത്. കോന്നിയില്‍ സുരേന്ദ്രനുള്‍പ്പെടെ നേതാക്കള്‍ താമസിച്ച ഹോട്ടലില്‍നിന്ന് അന്വേഷണ സംഘം വിവരം ശേഖരിച്ചു. എത്ര മുറി എടുത്തിരുന്നു. ഇതിന്റെ പണമിടപാട് തുടങ്ങിയ വിവരങ്ങളാണ് ശേഖരിച്ചത്. ധര്‍മരാജന്റെ മൊഴിപ്രകാരം ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്ത, ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള എല്‍ പത്മകുമാര്‍ എന്നിവരെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കോന്നിയിലെ അന്വേഷണം.

കേസില്‍ ധര്‍മരാജന്റെ സഹോദരന്‍ ധനരാജനെയും ചോദ്യംചെയ്തു. തൃശൂര്‍ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയാണ് വെള്ളിയാഴ്ച ചോദ്യംചെയ്തത്. ധര്‍മരാജനൊപ്പം കാറില്‍ ധനരാജും ഉണ്ടായിരുന്നതായി സൂചന ലഭിച്ചു. കാറില്‍ മൂന്നരക്കോടിയുണ്ടായതായി ധര്‍മരാജന്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഇതില്‍ വ്യക്തത വരുത്താനാണ് ധനരാജനെയും വിളിപ്പിച്ചത്. ധര്‍മരാജന്റെ ഡ്രൈവര്‍മാരെയും ചോദ്യംചെയ്തു. ബിജെപി സംസ്ഥാന ഓഫീസ് ജീവനക്കാരന്‍ മിഥുനെയും ചോദ്യം ചെയ്തു.

കുഴല്‍പ്പണം ഹൈക്കോടതി 
ഇഡിയുടെ 
വിശദീകരണം തേടി
ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട കുഴല്‍പ്പണ തട്ടിപ്പുകേസ് അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇഡിയുടെ നിലപാട് തേടി. ഇഡി ഒരാഴ്ച സമയം ആവശ്യപ്പെട്ടു. സലീം മടവൂര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് മേരി ജോസഫ് പരിഗണിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമം ബാധകമായ കുറ്റകൃത്യമായിട്ടും പരാതിയില്‍ ഇഡി നടപടിയെടുക്കുന്നില്ലെന്ന് കാണിച്ചാണ് ഹര്‍ജി.

ഇഡി വിവരം ശേഖരിച്ചു
കൊടകര കുഴല്‍പ്പണക്കേസില്‍ പ്രത്യേക അന്വേഷക സംഘത്തില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിവരം ശേഖരിച്ചു. കേസ് ഇഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പത്തുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. ഇതിനു പിന്നാലെയാണ് ഇഡി അന്വേഷക സംഘത്തില്‍ നിന്ന് വിവരം ശേഖരിച്ചത്. എഫ്‌ഐആറും ശേഖരിച്ചു.

കുഴല്പ്പണക്കേസില്‍ പ്രതിക്ക് ജാമ്യമില്ല
കൊടകര കുഴല്‍പ്പണക്കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി. മൂന്നാം പ്രതി രഞ്ജിത്തിന്റെ ഭാര്യയും കേസില്‍ 20––ാം പ്രതിയുമായ വെള്ളിക്കുളങ്ങര കോടാലി പാഡി വല്ലത്ത് ദീപ്തിയുടെ (34) ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഡി അജിത്കുമാര്‍ തള്ളിയത്. ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ നാലരക്ക് കൊടകരയിലാണ് കവര്‍ച്ച. രണ്ടു കാറുകളിലായി വന്ന പ്രതികള്‍ കള്ളപ്പണവുമായി പോവുകയായിരുന്ന എര്‍ട്ടിഗ കാറിലിടിപ്പിച്ചശേഷം വണ്ടി തടഞ്ഞു. ഡ്രൈവറെയും, സുഹൃത്തിനെയും വലിച്ചിറക്കി ദേഹോപദ്രവമേല്‍പിച്ച്‌ കാറും പണവും കൂട്ടായി കവര്‍ച്ചചെയ്തുവെന്നാണ് കേസ്. കേസില്‍ ഒന്നരക്കോടിയിലധികം രൂപ ഇതുവരെ അന്വേഷകസംഘം പ്രതികളില്‍ നിന്നും മറ്റുമായി കണ്ടെടുത്തു. 21 പ്രതികളെ അറസ്റ്റു ചെയ്തു.

ദീപ്തിയെ ചോദ്യം ചെയ്തപ്പോള്‍ ഭര്‍ത്താവ് രഞ്ജിത് തന്റെ കയ്യില്‍ പണം ഏല്പിച്ചിട്ടില്ലെന്നാണ് മൊഴി നല്‍കിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഏഴ് ലക്ഷം രൂപ കിട്ടിയെന്ന് ദീപ്തി സമ്മതിച്ചിരുന്നു. വീണ്ടും ചോദ്യം ചെയ്തപ്പോള്‍ നാല് ലക്ഷത്തോളം രൂപ സുഹൃത്തിനെ ഏല്പിച്ചതായും കൂടാതെ കവര്‍ച്ചപ്പണമുപയോഗിച്ച്‌ ഒമ്ബത് പവന്‍ സ്വര്‍വണാഭരണങ്ങള്‍ വാങ്ങിയതായും സമ്മതിച്ചു. ആഭരണങ്ങള്‍ ദീപ്തിയില്‍ നിന്നും കണ്ടെടുത്തിരുന്നു. വന്‍ സംഖ്യ കവര്‍ച്ച ചെയ്ത വിവരം അറിഞ്ഞിട്ടും മറച്ചുവച്ച്‌ അന്വേഷണത്തെ വഴിതെറ്റിക്കാന്‍ പ്രതി ശ്രമിച്ചതായി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ഡി ബാബു വാദിച്ചു. കൊള്ളയടിക്കപ്പെട്ട കുഴല്‍പ്പണത്തിന്റെ ഉറവിടത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടന്നുവരുന്നതിനാല്‍ ജാമ്യമനുവദിക്കരുതെന്നും വാദിച്ചു. ഈ വാദം സ്വീകരിച്ചാണ് കോടതി വജാമ്യാപേക്ഷ തള്ളിയത്. റിമാന്‍ഡ് ചെയ്ത പ്രതി ഇരിങ്ങാലക്കുട മജിസ്ത്രേറ്റ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇന്ത്യയില്‍12-18 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് -19 വാക്സിന്‍; സിഡസ് കാഡില

അഹമ്മദാബാദ് ആസ്ഥാനമായുള്ള സിഡസ് കാഡില മുതിര്‍ന്നവര്‍ക്ക് പുറമെ 12-18 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് -19 വാക്സിന്‍ നല്‍കാനുള്ള സാധ്യത പരിശോധിക്കുന്നു. അഹമ്മദാബാദ് ആസ്ഥാനമായുള്ള കമ്ബനി അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ വാക്സിന്‍ ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധ്യതയുണ്ട്. ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ‘കോവാക്സിന്‍ മാത്രമല്ല കുട്ടികളില്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്. അവയൊന്നും രോഗപ്രതിരോധ പരീക്ഷണങ്ങളായതിനാല്‍ കൂടുതല്‍ സമയമെടുക്കില്ല , മാത്രമല്ല സൈഡസ് വാക്സിന്‍ ഇതിനകം കുട്ടികളില്‍ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അതിനാല്‍, അടുത്ത […]

You May Like

Subscribe US Now