കെഎസ്‌ഇബിയുടെ കമ്ബി മോഷ്ടിച്ച്‌ കടത്താന്‍ ശ്രമം; മൂന്നു പേര്‍ പിടിയില്‍

User
0 0
Read Time:1 Minute, 49 Second

കല്‍പ്പറ്റ: കെഎസ്‌ഇബിയുടെ കമ്ബി മോഷ്ടിച്ച്‌ കടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്നു പേര്‍ പിടിയിലായി.

മോഷ്ടിച്ച സാധനങ്ങള്‍ ലോറിയില്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ മീനങ്ങാടി പോലീസിന്റെ പിടിയിലായത്. മാനന്തവാടി കണിയാരം പുഴക്കരവീട്ടില്‍ സെയ്ഫുള്ള (21), നല്ലൂര്‍നാട് പാലമുക്ക് കാനായി വീട്ടില്‍ റാസിക് (19), എടവക കാരക്കുനി കീന വീട്ടില്‍ ജാബിര്‍ (24) എന്നിവരാണ് പിടിയിലായത്.

രാവിലെ ആറരയോടെ പ്രതികളെത്തിയ വാഹനം പോലീസ് തടഞ്ഞു. നിയന്ത്രണങ്ങളുള്ളതിനാല്‍ വിശദമായി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ തൃപ്തികരമായ മറുപടിയല്ല പോലീസിന് ലഭിച്ചത്.

തുടര്‍ന്ന് ലോറിയടക്കം കസ്റ്റഡിയിലെടുത്ത് സംഘത്തെ ചോദ്യം ചെയ്യുകയായിരുന്നു. മോഷ്ടിച്ച വസ്തുക്കളാണ് വാഹനത്തിലുള്ളതെന്നും മൈസൂരുവില്‍ കൊണ്ടുപോയി വില്‍പ്പന നടത്താനായിരുന്നു പദ്ധതിയെന്നും പ്രതികള്‍ വെളിപ്പെടുത്തി. മൂവരും ചേര്‍ന്ന് പനമരത്ത് നിന്ന് ഞായറാഴ്ച രാത്രി കെ.എസ്.ഇ.ബിയുടെ 480 കിലോ അലുമിനിയം കമ്ബിയും കരണിയില്‍ നിന്ന് ഒമ്ബത് വാര്‍പ്പ് ഷീറ്റുകളും മോഷ്ടിക്കുകയായിരുന്നുവെന്ന് പ്രതികള്‍ വെളിപ്പെടുത്തി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കെ എകെജി സെന്ററില്‍ തെരഞ്ഞെടുപ്പ് വിജയാഘോഷമായി കേക്കുമുറി; കളക്ടര്‍ക്കും ഡിജിപിക്കും പരാതി

തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കെ എകെജി സെന്ററില്‍ തെരഞ്ഞെടുപ്പ് വിജയാഘോഷം നടത്തിയതിന് എതിരെ ജില്ലാ കളക്ടര്‍ക്കും ഡിജിപിക്കും പരാതി. കൊയ്ത്തൂര്‍കോണം സ്വദേശി അഡ്വ എം മുനീറാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ പകര്‍ച്ചവ്യാധി നിയമം അനുസരിച്ച്‌ കേസ് രജിസ്റ്റര്‍ ചെയ്യണം എന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. ട്രിപ്പിള്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് വീടിന് പുറത്തിറങ്ങരുത് എന്ന് വ്യവസ്ഥയുള്ളപ്പോള്‍ എല്‍ഡിഎഫ് നേതാക്കളായ 16 പേര്‍ സാമൂഹിക അകലം പോലും പാലിക്കാതെ നിന്ന് കേക്ക് […]

You May Like

Subscribe US Now