Read Time:1 Minute, 22 Second
തിരുവനന്തപുരം : ഡ്യൂട്ടി ചെയ്യേണ്ടയാള്ക്ക് പകരം ഡ്യൂട്ടിമാറി ബസ് ഓടിച്ച കെ.എസ്.ആര്.ടി.സി ഡ്രൈവറെ പിടികൂടി.
തിരുവനന്തപുരം ഡിപ്പോയില്‍ നിന്നുള്ള തിരുവനന്തപുരം – മംഗലാപുരം സ്കാനിയ ബസില്‍ ആള്‍മാറാട്ടം നടത്തിയ ഡ്രൈവറെയാണ് കെ.എസ് .ആര്.ടി.സിയുടെ ആഭ്യന്തര വിജിലന്‍സ് വിഭാഗം ആലപ്പുഴയില്‍ വച്ച് പിടികൂടിയത്. ഡ്യൂട്ടിക്ക് നിയോഗിച്ച വിജീഷ് എന്ന ഡ്രൈവര്‍ക്ക് പകരമാണ് ഡ്യൂട്ടി കഴിഞ്ഞ സന്ദീപ് എന്ന ഡ്രൈവര്‍ ബസോടിച്ചതെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
ഡ്യൂട്ടിക്ക് നിയോഗിച്ചയാള്‍ സ്വകാര്യ ബസ് ഓടിക്കാന്‍ പോയശേഷം പകരം മറ്റൊരു ഡ്രൈവറെ നിയോഗിക്കുകയായിരുന്നെന്നാണ് ആരോപണം. ഇതേക്കുറിച്ച് കെ.എസ് .ആര്.ടി.സി വിജിലന്‍സ് എക്സിക്യൂട്ടീവ് അന്വേഷണം നടത്തും. വീഴ്ച വരുത്തിയ ജീവനക്കാരെ സസ്പെന്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായി അറിയുന്നു.