കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള ആളാണ് പണം നല്‍കിയതെന്ന് കെ സുന്ദരയുടെ മൊഴി

User
0 0
Read Time:1 Minute, 55 Second

കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന വെളിപ്പെടുത്തലില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച്‌ കെ.സുന്ദരയുടെ മൊഴി. സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള സുനില്‍ നായിക് എത്തിയാണ് പണം നല്‍കിയതെന്ന് സുന്ദര അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

പണം നല്‍കിയെന്ന വെളിപ്പെടുത്തലിനെ സാധൂകരിക്കുന്ന മൊഴി ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി. കെ. സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള സുനില്‍ നായിക് സുന്ദരയുടെ വീട്ടിലെത്തിയതിന്റെ തെളിവുകള്‍ ലഭിച്ചു. സുന്ദരയ്ക്ക് ഒപ്പമുള്ള സുനില്‍ നായിക്കിന്റെ ഫോട്ടോകളാണ് പുറത്തുവന്നത്. കേസില്‍ സുന്ദരയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി.

യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന ട്രഷററാണ് സുനില്‍ നായിക്. ഇയാളുമായി കെ സുരേന്ദ്രന് അടുത്ത ബന്ധമാണുള്ളത്. മാര്‍ച്ച്‌ 21ന് സുനില്‍ നായിക് ഒരു ഫേയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. സുന്ദര ബിഎസ്പി വിട്ടുവെന്നും കെ. സുരേന്ദ്രന് വേണ്ടി മഞ്ചേശ്വരത്ത് പ്രവര്‍ത്തിക്കുമെന്നുമായിരുന്നു പോസ്റ്റ്. ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചുകൊണ്ട് സുന്ദര മൊഴി നല്‍കിയിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജീവനക്കാരെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും പേരില്‍ വിഭജിച്ച്‌ കാണുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: ഡല്‍ഹി ജി ബി പന്ത് ആശുപത്രിയില്‍ നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കിയ വിഷയത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ടുള്ള മലയാള ഭാഷയെ മാത്രം തിരിഞ്ഞ് പിടിച്ച്‌ അത് ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്ന തരത്തില്‍ ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനം ഉത്തരവിറക്കുന്നത് വൈവിധ്യങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജീവനക്കാരെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും പേരില്‍ വിഭജിച്ച്‌ കാണുന്ന നിലപാട് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞു. […]

You May Like

Subscribe US Now