കെ സുരേന്ദ്രനെതിരായ കോഴക്കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി

User
0 0
Read Time:3 Minute, 1 Second

കാസര്‍ഗോഡ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സുരേന്ദ്രനെതിരെ കേസെടുക്കാന്‍ അനുമതി നല്‍കിയതിനു പിന്നാലെ ബദിയടുക്ക പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഐ പി സി 171 ബി വകുപ്പ് പ്രകാരമാണ് സുരേന്ദ്രനെതിരെ കേസെടുത്തത്. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്‍വാങ്ങാന്‍ കോഴ നല്‍കിയെന്ന പരാതിയിലാണു കേസെടുത്തിരിക്കുന്നത്.

മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന വി വി രമേശനാണു പരാതി നല്‍കിയത്. മഞ്ചേശ്വരത്ത് കെ സുരേന്ദ്രനെതിരെ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ബി ജെ പിക്കാര്‍ തനിക്കു പണം നല്‍കിയെന്നു കെ സുന്ദര പറഞ്ഞതോടെയാണു വിവാദങ്ങള്‍ ആരംഭിക്കുന്നത്. സുരേന്ദ്രനും ബി ജെ പിയും സുന്ദരയുടെ വെളിപ്പെടുത്തലുകളെ നിഷേധിച്ചെങ്കിലും പണം നല്‍കിയതു യുവമോര്‍ച്ചാ നേതാവ് സുനില്‍ നായിക്കാണെന്നു കഴിഞ്ഞ ദിവസം കെ സുന്ദര പൊലീസിനു മൊഴി നല്‍കി.

സുനില്‍ നായിക്ക്, സുരേഷ് നായിക്ക് തുടങ്ങിയവരാണു പണം നല്‍കാന്‍ വന്നതെന്നും സുന്ദര പറഞ്ഞു. അശോക് ഷെട്ടിയും സംഘത്തിലുണ്ടായിരുന്നുവെന്നു സുന്ദര പറഞ്ഞു. ബദിയടുക്ക പൊലീസിനാണു സുന്ദര മൊഴി നല്‍കിയത്. ബി ജെ പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നും സുന്ദര പറഞ്ഞു.

സുന്ദരയ്ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസ് തീരുമാനിച്ചു. മൊഴിനല്‍കിയ ശേഷം വീട്ടിലെത്തിച്ചതും പൊലീസ് സംരക്ഷണിയിലാണ്. കൊടകര കുഴല്‍പ്പണവുമായി ബന്ധപ്പെട്ടു സുനില്‍ നായിക്കിനെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. സുനില്‍ നായിക്കായിരുന്നു പണം നല്‍കിയതെന്നായിരുന്നു ധര്‍മരാജന്‍ പൊലീസിനു മൊഴി നല്‍കിയത്. മാര്‍ച്ച്‌ 21 ന് ബി ജെ പി പ്രവര്‍ത്തകര്‍ കെ സുന്ദരയുടെ വീട്ടില്‍ പോയപ്പോള്‍ എടുത്ത ചിത്രം സുനില്‍ നായിക്ക് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുമുണ്ട്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ കാശ് വാങ്ങിയത് തെറ്റാണെന്നും എന്നാല്‍ ചെലവായതിനാല്‍ തിരികെ കൊടുക്കാനില്ലെന്നും സുന്ദര നേരത്തെ പറഞ്ഞിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മാര്‍ച്ച്‌ ഇരുപതിന് ശേഷം അനാഥരായ കുട്ടികളെ സംസ്ഥാന സര്‍ക്കാരുകള്‍ കണ്ടെത്തണം; ഇടക്കാല ഉത്തരവിട്ട് സുപ്രീംകോടതി

കൊവിഡ് കാരണം അനാഥരായ കുട്ടികളുടെ വിഷയത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച്‌ സുപ്രീംകോടതി. മാര്‍ച്ച്‌ ഇരുപതിന് ശേഷം അനാഥരായ കുട്ടികളെ സംസ്ഥാന സര്‍ക്കാരുകള്‍ കണ്ടെത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ചൈല്‍ഡ് ലൈന്‍, ആരോഗ്യവകുപ്പ്, പൊലീസ്, പഞ്ചായത്തീ രാജ് സ്ഥാപനങ്ങള്‍ എന്നിവയെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാം. വിവരങ്ങള്‍ ദേശിയ ബാലാവകാശ കമ്മീഷന്റെ ബാല്‍ സ്വരാജ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. അനാഥരായ കുട്ടികളെ കണ്ടെത്തിയാല്‍ ജില്ലാ ബാലസംരക്ഷണ യൂണിറ്റുകള്‍ ഉടന്‍ കുട്ടികളുമായും രക്ഷിതാവുമായും ആശയവിനിമയം നടത്തണമെന്നും […]

You May Like

Subscribe US Now