കെ.​എം.​ഷാ​ജി​യെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും

User
0 0
Read Time:3 Minute, 9 Second

കോ​ഴി​ക്കോ​ട്: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്ബാ​ദ​ന കേ​സി​ല്‍ മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി വി​ജി​ല​ന്‍​സ്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു മു​ന്നി​ല്‍ ഹാ​ജ​രാ​കാ​നാ​വ​ശ്യ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം ഷാ​ജി​ക്ക് നോ​ട്ടീ​സ് ന​ല്‍​കു​മെ​ന്നാ​ണ് വി​വ​രം.

നേ​ര​ത്തെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ല​ഭി​ച്ച മൊ​ഴി​ക​ളും ഷാ​ജി സ​മ​ര്‍​പ്പി​ച്ച രേ​ഖ​ക​ളും ത​മ്മി​ല്‍ വൈ​രു​ദ്ധ്യ​ങ്ങ​ളു​ണ്ടെ​ന്നാ​ണ് വി​ജി​ല​ന്‍​സ് വി​ല​യി​രു​ത്ത​ല്‍. സ്വ​മേ​ധ​യാ ശേ​ഖ​രി​ച്ച തെ​ളി​വു​ക​ളു​ടെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​വും ഷാ​ജി​യെ ഇ​നി വി​ജി​ല​ന്‍​സ് ചോ​ദ്യം ചെ​യ്യു​ന്ന​ത്. എം​എ​ല്‍​എ​യാ​യി​രി​ക്കെ ക​ണ്ണൂ​ര്‍ അ​ഴീ​ക്കോ​ട്ടെ സ്‌​കൂ​ളി​ന് പ്ല​സ്ടു അ​നു​വ​ദി​ച്ച്‌ കി​ട്ടാ​ന്‍ ഷാ​ജി സ്‌​കൂ​ള്‍ മാ​നേ​ജ്മെ​ന്‍റി​ല്‍ നി​ന്ന് 25 ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യെ​ന്ന ആ​രോ​പ​ണ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നി​ട​യാ​ക്കി​യ​ത്. തു​ട​ര്‍​ന്ന് വ​ര​വി​ല്‍ ക​വി​ഞ്ഞ സ്വ​ത്ത് സ​മ്ബാ​ദി​ച്ച​താ​യി ക​ണ്ടെ​ത്തി. അ​ഴീ​ക്കോ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന ഷാ​ജി​യു​ടെ വീ​ട്ടി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സം 47 ല​ക്ഷം രൂ​പ​യും നി​ര​വ​ധി രേ​ഖ​ക​ളും വി​ജി​ല​ന്‍​സ് പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

തു​ട​ര്‍​ന്നു​ള്ള ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ​ണം തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ടാ​ണെ​ന്നു പ​റ​ഞ്ഞ ഷാ​ജി, യു​ഡി​എ​ഫ് അ​ഴീ​ക്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് പി​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച യോ​ഗ​ത്തി​ന്‍റെ മി​നു​ട്‌​സും പ​ണം വാ​ങ്ങി​യ ര​തീ​സും കൗ​ണ്ട​ര്‍ ഫോ​യി​ലു​ക​ളും വി​ജി​ല​ന്‍​സി​ന് കൈ​മാ​റി​യി​രു​ന്നു. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ സ്വ​ത്തു​വ​ഹ​ക​ളു​ടെ​യും കൃ​ഷി, ബി​സി​ന​സ് പ​ങ്കാ​ളി​ത്തം എ​ന്നി​വ​യു​ടെ രേ​ഖ​ക​ളും കൈ​മാ​റി. ഈ ​രേ​ഖ​ക​ളി​ലാ​ണ് അ​വ്യ​ക്ത​ത നി​ല​നി​ല്‍​ക്കു​ന്ന​തെ​ന്ന് വി​ജി​ല​ന്‍​സ് പ​റ​യു​ന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മാംസാഹാരം കഴിച്ചെന്ന് ആരോപണം: ഉത്തര്‍പ്രദേശില്‍ യുവാവിനെ തല്ലിക്കൊന്നു

യുപിയില്‍ ക്ഷേത്രത്തിന് സമീപമിരുന്ന് മാംസാഹാരം കഴിച്ചെന്ന് ആരോപിച്ച്‌ ശുചീകരണത്തൊഴിലാളിയായ യുവാവിനെ തല്ലിക്കൊന്നു. കൊല്ലപ്പെട്ടത് ​മീററ്റ് സ്വദേശിയായ പ്രവീണ്‍ സൈനിയാണ് (22). ഗാസിയാബാദിലെ ഗംഗ്‌നഹര്‍ ഘട്ടിലാണ് സംഭവമുണ്ടായത്. നിതിന്‍ ശ‌ര്‍മ, അശ്വിനി ശ‌ര്‍മ, ആകാശ് ത്യാ​ഗി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തിനൊപ്പം പ്രവീണ്‍ റൊട്ടിയും സോയയും കഴിക്കുന്നതിനിടെ നിതിന്‍ ശ‌ര്‍മയുടെ നേതൃത്വത്തിലുള്ള സംഘം തടയുകയായിരുന്നു. സസ്യാഹാരമാണ് കഴിക്കുന്നതെന്ന് പറഞ്ഞിട്ടും ഇവര്‍ പ്രവീണിനെയും സുഹൃത്തുക്കളെയും ക്രൂരമായി മ‌ര്‍ദിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ചെങ്കിലും വടിയും കല്ലുകളും […]

You May Like

Subscribe US Now