കേരളം വില കൊടുത്ത് വാങ്ങിയ മൂന്നര ലക്ഷം കോവിഷീല്‍ഡ് ഡോസ് വാക്സിനെത്തി

User
0 0
Read Time:1 Minute, 41 Second

തിരുവനന്തപുരം: കേരളം വില കൊടുത്ത് വാങ്ങിയ കോവിഷീല്‍ഡ് വാക്സിന്‍ എത്തി. 75 ലക്ഷം ലക്ഷം കോവിഷീല്‍ഡും 25 ലക്ഷം കോവാക്സിന്‍ ഡോസുമാണ് കേരളം വാങ്ങുന്നത്. ഇതില്‍ മൂന്നര ലക്ഷം കോവിഷീല്‍ഡ് ഡോസ് വാക്സിനാണ് ഇന്നെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ആദ്യ ബാച്ച്‌ നെടുമ്ബാശേരി വിമാനത്താവളത്തിലെത്തിയത്.

ഗുരുതര രോഗികള്‍ക്കും, സമൂഹത്തില്‍ നിരന്തരം ഇടപഴകുന്നവര്‍ക്കുമായിരിക്കും വാക്സിന്‍ നല്‍കുന്നതില്‍ മുന്‍ഗണനയെന്നാണ് നിലവിലെ വിവരം. കടകളിലെ ജീവനക്കാര്‍, ബസ് ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ഗ്യാസ് ഏജന്‍സി ജീവനക്കാര്‍ എന്നിവര്‍ക്കും വാക്സിന്‍ ലഭിക്കും. വാക്സിന്‍ വിതരണം സംബന്ധിച്ച്‌ വ്യക്തമായ മാര്‍ഗരേഖ സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും.

വാക്സിന്റെ ലഭ്യതക്കുറവു മൂലം സംസ്ഥാനത്ത് പ്രതീക്ഷിച്ച രീതിയില്‍ വാക്സിനേഷന്‍ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. പലയിടത്തും വാക്സിനെടുക്കാന്‍ ജനങ്ങളുടെ തിരക്കായിരുന്നു. പുതിയ ഡോസ് വാക്സിന്‍ ഇന്നെത്തുന്നതോടെ വാക്സിന്‍ ക്ഷാമം ഏറെക്കുറെ പരിഹരിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് സര്‍ക്കാര്‍.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'തിരഞ്ഞെടുപ്പ് കാലത്ത് പറന്ന ആ ഹെലികോപ്ടര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് താന്‍'; വാര്‍ത്തയ്‌ക്കെതിരെ വി.മുരളീധരന്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് താന്‍ ഹെലികോപ്ടറില്‍ പറന്നുവെന്നും ‘നേതാക്കള്‍ ആകാശത്ത് കറങ്ങിയപ്പോള്‍ വോട്ടുകള്‍ ഒലിച്ചുപോയി’യെന്ന് ബി.ജെ.പി കണ്ടെത്തിയെന്നുമുള്ള മാധ്യമ റിപ്പോര്‍ട്ടിനെതിരെ കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. ‘ഇതില്‍പ്പറയുന്ന ഒരു ഹെലികോപ്ടര്‍ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഞാന്‍ ലേഖകന്‍ പറയുന്നത് ഞാന്‍ ആ മൂന്നാമത്തെ ഹെലികോപ്ടറില്‍ കറങ്ങി നടക്കുകയായിരുന്നു എന്നാണ് ! ഏതാണ്ട് 20 ദിവസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആകെ രണ്ട് തവണയാണ് ഞാന്‍ കോപ്റ്റര്‍ ഉപയോഗിച്ചത്… രണ്ടും ബഹു.പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാനും…. പ്രസംഗം […]

You May Like

Subscribe US Now