കേരളത്തിന്റെ അന്തകവിത്താണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ എം ഷാജി

User
0 0
Read Time:1 Minute, 48 Second

കണ്ണൂര്‍: കേരളത്തിന്റെ അന്തകവിത്താണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ എം ഷാജി എംഎല്‍എ. മുഖ്യമന്ത്രി തന്നെ പിന്തുടര്‍ന്ന് തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇത്തരത്തില്‍ വൈരം കാണിക്കുന്നൊരാള്‍ രാഷ്ട്രീയത്തില്‍ വേറെയില്ലെന്നും ഷാജി പറഞ്ഞു. ഇഞ്ചി കൃഷി ചെയ്ത് തന്നെയാണ് പണം സമ്ബാദിച്ചത്. അനധികൃത സ്വത്ത് സമ്ബാദന കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കെ.എം. ഷാജി വ്യക്തമാക്കി.

അഴീക്കോടാണ് തന്‍റെ ഏറ്റവും സുരക്ഷിത മണ്ഡലമെന്നും ആരോപണങ്ങള്‍ ഉയരുന്ന സമയത്ത് പിന്മാറിയാല്‍ ക്ഷീണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി പറഞ്ഞാല്‍ മാത്രം മത്സരത്തില്‍ നിന്ന് പിന്‍മാറും. കാസര്‍കോട് സീറ്റിലേക്ക് മാറാന്‍ ശ്രമിച്ചെന്ന പ്രചാരണം തെറ്റാണ്.

മുസ് ലിം ലീഗിനടുത്ത് റിബലാണ് എന്ന വിമര്‍ശനം തനിക്ക് അലങ്കാരമാണ്. പി.കെ. കുഞ്ഞാലിക്കുട്ടിയുമായുള്ള അഭിപ്രായ വ്യത്യാസം ആശയപരമാണ്. ഏതിര്‍പ്പുകള്‍ അദ്ദേഹത്തോട് നേരിട്ട് പറയാറുണ്ട്. പാര്‍ട്ടിക്കകത്തെ റിബല്‍ ആണെന്ന മാധ്യമ വാര്‍ത്തകളില്‍ സന്തുഷ്ടനാണ്. തന്നെ പോലെ എതിര്‍പ്പുയര്‍ത്താന്‍ സി.പി.എമ്മിലെ യുവനേതാവിന് പറ്റുമോയെന്നും കെ.എം ഷാജി ചോദിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മാണി സി. കാപ്പന്‍ എല്‍ഡിഎഫ് വിട്ടു, എംഎല്‍എ സ്ഥാനം രാജിവെക്കില്ല; യുഡിഎഫില്‍ ഘടകകക്ഷിയാകും, ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും

കൊച്ചി : പാലാ സിറ്റിങ് എംഎല്‍എ മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ടു. യുഡിഎഫില്‍ ഘടകകക്ഷിയാകാനാണ് തീരുമാനം. മാണി സി കാപ്പന്‍ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പാലാ സീറ്റും എല്‍ഡിഎഫില്‍ തുടരുന്നത് സംബന്ധിച്ച്‌ എന്‍സിപി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം ഇന്ന് വൈകിട്ട് പുറത്തുവരാനിരിക്കേയാണ് മുന്നണിയില്‍ നിന്നും വിടുന്നതായി മാണി സി കാപ്പന്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഘടക കക്ഷിയായി യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കുമെന്നും കാപ്പന്‍ അറിയിച്ചിട്ടുണ്ട്. കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം […]

You May Like

Subscribe US Now