കേരളത്തില്‍ യു.ഡി.എഫിന് നേരിയ ഭൂരിപക്ഷം ലഭിക്കുമെന്ന് ഹൈക്കമാന്‍ഡ് സര്‍വേഫലം

User
0 0
Read Time:2 Minute, 18 Second

നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന് നേരിയ ഭൂരിപക്ഷം ലഭിക്കുമെന്ന് ഹൈക്കമാന്‍ഡ് സര്‍വേഫലം. യുഡിഎഫിന് കേവല ഭൂരിപക്ഷം നേടാന്‍ കഴിയുമെന്നാണ് എഐസിസിക്കായി സ്വകാര്യ ഏജന്‍സി തയാറാക്കിയ സര്‍വേയില്‍ പറയുന്നത്. കോണ്‍ഗ്രസ് 50 സീറ്റുവരെ നേടാന്‍ സാധ്യതയുണ്ട്. മലബാറില്‍ നേട്ടമുണ്ടാക്കും. വടക്കന്‍ കേരളത്തില്‍ യുഡിഎഫ് 35 സീറ്റുകള്‍ വരെ നേടും. മികച്ച സ്ഥാനാര്‍ത്ഥികളില്ലെങ്കില്‍ വിജയം എളുപ്പമാകില്ല. മുസ്ലീംലീഗ് ഒഴികെ മറ്റ് ഘടക കക്ഷികളുടെ നില മോശമാകുമെന്നും സര്‍വേയില്‍ പറയുന്നു. ഓരോ മണ്ഡലത്തിന്റെയും സര്‍വേ ഫലം ഏജന്‍സികള്‍ എഐസിസിക്ക് കൈമാറി.

പിഎസ് സി, മത്സ്യബന്ധന വിവാദങ്ങള്‍ മുന്നണിക്ക് ഗുണം ചെയ്തു. ഒാരോ മണ്ഡലങ്ങളിലും ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട സര്‍വേയും പൂര്‍ത്തിയായിട്ടുണ്ട്. ഈ റിപ്പോര്‍ട്ടും സ്വകാര്യ ഏജന്‍സി ഉടന്‍ ഹൈക്കമാന്‍ഡിന് നല്‍കിയേക്കും. ഇതുകൂടി പരിഗണിച്ചായിരിക്കും കോണ്‍ഗ്രസിന്റെ അന്തിമ സ്ഥാനാര്‍ഥി പട്ടിക ഹൈക്കമാന്‍ഡ് നിശ്ചയിക്കുക. രാഹുലും പ്രിയങ്കയും പ്രചാരണ രംഗത്ത് സജീവമായാല്‍ കേരളത്തില്‍ ഭരണം പിടിക്കാന്‍ എളുപ്പമാകുമെന്നും സര്‍വേയില്‍ പറയുന്നു.

മൂന്ന് സ്വകാര്യ ഏജന്‍സികളെയാണ് സര്‍വേ നടത്താന്‍ എഐസിസി നിയോഗിച്ചത്. മണ്ഡലങ്ങളിലെ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക, എത്ര സീറ്റ് നേടും, മുഖ്യമന്ത്രിയായി ആരെ പരിഗണിക്കണം എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളായിരുന്നു സര്‍വേയുടെ ഭാഗമായിരുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിമാന യാത്രക്കൂലി വര്‍ധനക്കെതിരെ മാര്‍ച്ച്‌; ടി വി രാജേഷ്‌ എംഎല്‍എയേയും മുഹമ്മദ്‌ റിയാസിനെയും റിമാന്‍ഡ്‌ ചെയ്‌തു

കോഴിക്കോട് > വിമാന യാത്രക്കൂലി വര്‍ധനക്കെതിരെ എയര്‍ ഇന്ത്യ ഓഫീസ് മാര്‍ച്ച്‌ നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് സിപിഐ എം നേതാക്കളെ കോടതി റിമാന്‍ഡ് ചെയ്തു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി എ മുഹമ്മദ് റിയാസ്, ടി വി രാജേഷ് എംഎല്‍എ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ കെ ദിനേശന്‍ എന്നിവരെയാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് (4) വി വിനോദ് ഈ മാസം […]

You May Like

Subscribe US Now