കേരള സര്‍വകലാശാല അധ്യാപക നിയമനം: സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്തു

User
0 0
Read Time:1 Minute, 54 Second

കൊച്ചി > കേരള സര്വകലാശാല അധ്യാപകരുടെ നിയമനം റദ്ദാക്കിയ സിംഗിള് ബഞ്ച് വിധി ഹൈക്കോടതി ഡിവിഷന് ബഞ്ച് സ്റ്റേ ചെയ്തു. സിംഗിള് ബഞ്ച് വിധിക്കെതിരെ സര്ക്കാരും സര്വകലാശാലയും സമര്പ്പിച്ച അപ്പീല് ഫയലില് സ്വീകരിച്ചാണ് ഡിവിഷന് ബഞ്ച് നടപടി.

വിഷയങ്ങള് കേന്ദ്രീകരിച്ച്‌ മാത്രമായി നിയമനത്തിന് സംവരണം ഏര്പ്പെടുത്തിയിട്ടില്ലെന്ന് വിലയിരുത്തിയായിരുന്നു സര്വകലാശാലയിലെ ഒട്ടേറെ അദ്ധ്യാപകരുടെ നിയമനം സിംഗിള് ബഞ്ച് റദ്ദാക്കിയത്. എന്നാല് സുപ്രീംകോടതി വിധികള് പരിഗണിക്കാതെയാണ് സിംഗിള് ബഞ്ച് വിധി പുറപ്പെടുവിച്ചതെന്ന് സര്ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല് കെ ഗോപാലകൃഷ്ണകുറുപ്പ് ചൂണ്ടിക്കാട്ടി.

ഏതെങ്കിലും പ്രത്യേക വിഷയങ്ങള്ക്ക് മാത്രമായി സംവരണം ചുരുക്കി സംവരണം ചുരുക്കി നിയമനം നടത്തുന്നത് സംവരണം പൂര്ണ്ണമായി നടപ്പാക്കുന്നതില് വീഴ്ച വരുത്തുമെന്ന് ജസ്റ്റീസുമാരായ മുഹമ്മദ് മുഷ്താക് കൗസര് ഇടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷന് ബഞ്ച് അഭിപ്രായപ്പെട്ടു. അപ്പീല് കൂടുതല് വാദത്തിനായി ഡിവിഷന് ബഞ്ച് മാറ്റിച്ചു. സംവരണതത്വങ്ങള് പാലിച്ചില്ലെന്ന് വിലയിരുത്തി നിയമനത്തിനുള്ള വിജ്ഞാപനം തന്നെ സിംഗിള് ബഞ്ച് റദ്ദാക്കുകയായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലോക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച്‌ ഷൂട്ടിങ്ങ്; സീരിയല്‍ താരങ്ങള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ഷൂട്ടിങ് നടത്തിയതിന് വര്‍കലയില്‍ സീരിയല്‍ താരങ്ങളും പ്രവര്‍ത്തകരും അറസ്റ്റില്‍. നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ റിസോര്‍ടില്‍ ഷൂടിങ് നടത്തുന്ന വിവരം അറിഞ്ഞ് പൊലീസ് സംഭവ സ്ഥലത്ത് എത്തുകയായിരുന്നു. റിസോര്‍ട് അയിരൂര്‍ പൊലീസ് സീല്‍ ചെയ്തു. ലോക് ഡൗണ്‍ ലംഘനം നടത്തി സീരിയല്‍ ഷൂടിംഗ് നടത്തിയതിന് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഷൂട്ടിങ്ങ് ഉള്‍പെടെ ആള്‍ക്കൂട്ടം കൂടാന്‍ സാധ്യതയുള്ള പരിപാടികള്‍ നിര്‍ത്തിവെയ്ക്കാന്‍ സര്‍ക്കാര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇത് കണക്കിലെടുക്കാതെ […]

You May Like

Subscribe US Now