കൈക്കൂലി ‍വാങ്ങുന്നതിനിടെ യുവ ഡോക്ടര്‍ അറസ്റ്റില്‍, ശസ്ത്രക്രിയ നടത്താന്‍ വേണ്ടി വാങ്ങിയത് 2500 രൂപ

User
0 0
Read Time:3 Minute, 1 Second

കോട്ടയം: വൈക്കം സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിയായ ഡോ. ശ്രീരാഗ് എസ്.ആറിനെ 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. തലായാഴം സ്വദേശിനിയുടെ ഭര്‍ത്താവിന്റെ ശസ്ത്രക്രിയയ്ക്കായാണ് ഡോക്ടര്‍ കൈക്കൂലി വാങ്ങിയത്.

വൈക്കം കെ.എസ്.ആര്‍.ടി.സി ഭാഗത്ത് ഇദ്ദേഹം സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറിയിലെത്തിയാണ് കൈക്കൂലി നല്‍കിയത്. അയ്യായിരം രൂപയാണ് ഡോക്ടര്‍ ചോദിച്ചതെങ്കിലും കൈവശമുണ്ടായിരുന്ന 2500 രൂപ നല്‍കുകയായിരുന്നു. പിറ്റേന്ന് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. തുടര്‍ന്ന് വയറുവേദനയ്ക്ക് ശമനം ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഡോ. ശ്രീരാഗിനെ സമീപ്പിച്ചപ്പോള്‍ ഒരു ഓപ്പറേഷന്‍ കൂടി ചെയ്യണമെന്നും ഇതിനായി 2,500 രൂപ കൂടി നല്‍കണമെന്നും ആവശ്യപ്പെടുകായിയായിരുന്നു ഉണ്ടായത്. ഇതേ തുടര്‍ന്ന് രോഗിയുടെ ബന്ധു തലയാഴം സ്വദേശിനി വിജിലന്‍സ് ഡിവൈ.എസ്.പി വി. ജി. രവീന്ദ്രനാഥിന് പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ, കിഴക്കന്‍ മേഖല കോട്ടയം പോലീസ് സൂപ്രണ്ട് വി. ജി. വിനോദ്കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം വിജിലന്‍സ് ഡി.വൈ.എസ്.പി. വി. ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ റിജോ പി. ജോസഫ്, രാജേഷ് കെ.എന്‍., സജു എസ്. ദാസ്, എന്നിവരുള്‍പ്പെട്ട വിജിലന്‍സ് സംഘമാണ് ഡോക്ടറെ പിടികൂടിയത്.

വിജിലന്‍സ് ഓഫീസില്‍ നിന്ന് നല്‍കിയ ഫിനോഫ്തലിന്‍ പുരട്ടി കവറിലാക്കിയ 2,500 രൂപ പരാതിക്കാരിയില്‍ നിന്നും തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ വൈക്കം കെ.എസ്.ആര്‍.ടി.സി ഭാഗത്തുള്ള സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറിയില്‍ വച്ച്‌ ഡോക്ടര്‍ കൈപ്പറ്റിയത്. ഈ തുക ഇയാളുടെ മേശ വലിപ്പില്‍ നിന്ന് വിജിലന്‍സ് കണ്ടെടുത്തു. കൈക്കൂലി തുക ഉള്‍പ്പെടെ 15,540 രൂപ വിജിലന്‍സ് സംഘം ഇയാളുടെ മേശയില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ശബരിമല വിഷയത്തില്‍ പ്രതികരണവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതികരണവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 2016-ല്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റ് ആയിരിക്കെ ദേവസ്വം ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലമാണ് ഇപ്പോഴും ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഉളളതെന്ന് അദ്ദേഹം പറഞ്ഞു .2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ വലിയ പരാജയത്തിനു കാരണം ശബരിമല വിഷയം കൊണ്ടല്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.

You May Like

Subscribe US Now