കൈപ്പത്തിക്ക് ഇട്ട മൂന്ന് വോട്ടില്‍ രണ്ടും പോയത് താമരക്ക്, വോട്ടിംഗ് താത്കാലികമായി നിര്‍ത്തിവച്ചു

User
0 0
Read Time:1 Minute, 40 Second

കല്‍പ്പറ്റ : കനത്ത പോളിംഗ് രേഖപ്പെടുത്തി വോട്ടെടുപ്പ് സംസ്ഥാനത്ത് പുരോഗമിക്കവേ മിക്കയിടങ്ങളിലും വോട്ടിംഗ് യന്ത്രത്തിലെ തകരാര്‍ ഉദ്യോഗസ്ഥരെയും വോട്ടര്‍മാരെയും വലച്ചു. കല്‍പ്പറ്റ മണ്ഡലത്തിലെ കണിയാമ്ബാറ്റ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് നല്‍കുന്ന വോട്ടുകള്‍ ബി ജെ പിക്ക് പോവുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇവിടെ കൈപ്പത്തി ചിഹ്നത്തില്‍ രേഖപ്പെടുത്തിയ മൂന്ന് വോട്ടുകളില്‍ രണ്ടെണ്ണം ബി ജെ പിയിലും ഒരെണ്ണം ആന ചിഹ്നത്തിലുമാണ് വി വി പാറ്റില്‍ കാണിച്ചത്. ഇതോടെ വോട്ട് രേഖപ്പെടുത്താനെത്തിയവര്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

വോട്ടര്‍മാരുടെ പരാതിയില്‍ കഴമ്ബുണ്ടെന്ന് മനസിലായതോടെ പോളിംഗ് താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. കളക്‌ട്രേറ്റില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ചിലയിടങ്ങളില്‍ വോട്ടിംഗ് യന്ത്രത്തിന് തകരാര്‍ ഉണ്ടായതൊഴിച്ചാല്‍ സമാധാനപരമായി വോട്ടിംഗ് പുരോഗമിക്കുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ 44.9 ശതമാനം ആളുകള്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സുകുമാരന്‍ നായര്‍ക്ക് രാഷ്ട്രീയമുണ്ടെന്ന് വ്യക്തമായെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ഭ​ര​ണ​ത്തു​ട​ര്‍​ച്ച ഉ​ണ്ടാ​കി​ല്ലെ​ന്ന എ​ന്‍​.എ​സ്.എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​രു​ടെ പ്ര​സ്താ​വ​ന​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി സി​.പി​.ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. സു​കു​മാ​ര​ന്‍ നാ​യ​ര്‍​ക്ക് രാ​ഷ്ട്രീ​യ​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യി. തെ​ര​ഞ്ഞെ​ടു​പ്പ് ദി​ന​ത്തി​ല്‍ മ​റ്റു സ​മു​ദാ​യ നേ​താ​ക്ക​ള്‍ ന​ട​ത്താ​ത്ത പ്ര​സ്താ​വ​ന​യാ​ണ് അ​ദ്ദേ​ഹം ന​ട​ത്തി​യ​തെ​ന്നും കാ​നം വി​മ​ര്‍​ശി​ച്ചു. സ​ര്‍​ക്കാ​രി​നെ​തി​രെ വേ​റൊ​ന്നും ഉ​ന്ന​യി​ക്കാ​ന്‍ ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ശ​ബ​രി​മ​ല വി​ഷ​യം ഇ​പ്പോ​ഴും പ​റ​യു​ന്ന​ത്. എ​ല്ലാ വി​ശ്വാ​സ​വും സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് എ​ല്‍​.ഡി.​എ​ഫ് സ്വീ​ക​രി​ച്ചി​രു​ന്ന​തെ​ന്നും കാ​നം പ​റ​ഞ്ഞു.

Subscribe US Now