കൊച്ചിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടോണി ചമ്മിണിയ്ക്ക് കൊവിഡ്

User
0 0
Read Time:1 Minute, 52 Second

കൊച്ചി: കൊച്ചി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടോണി ചമ്മിണിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തന്‍്റെ ഫേസ്ബുക്ക് പേജിലൂടെ ടോണി ചമ്മണി തന്നെയാണ് കൊവിഡ് ബാധയെപ്പറ്റി അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി ആളുകളുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് ചമ്മണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് ആശങ്ക ഉളവാക്കുന്നതാണ്.

ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്ഥാനാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചമ്മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രിയമുള്ളവരെ,
ഇന്നലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം അനുഭവപ്പെട്ട ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നു രാത്രിയില്‍ നടത്തിയ പരിശോധനയില്‍ എനിക്കു കോവിഡ് പോസിറ്റീവ് ആണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നു. എന്നെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവരും പ്രത്യേകം പ്രാര്‍ത്ഥിക്കണം.
എന്നോട് ഏറ്റവും അടുത്തിടപഴകിയവര്‍ ജാഗ്രത പുലര്‍ത്തണം.
” ഈ സാഹചര്യത്തെ തരണം ചെയ്യാന്‍ എല്ലാവരും കൂടെ ഉണ്ടാകണം”
സ്നേഹത്തോടെ നിങ്ങളുടെ
ടോണി ചമ്മണി

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലൈംഗികശേഷിയില്ലെന്നു പറഞ്ഞു കളിയാക്കി ; സഹോദരന്‍മാര്‍ ചേര്‍ന്ന് അഭിഭാഷകനെ കൊലപ്പെടുത്തി

ലഖ്‌നൗ: ലക്‌നൗവില്‍ അഭിഭാഷകനെ സഹോദരന്‍മാര്‍ കൊലപ്പെടുത്തി. ലൈംഗിക ശേഷിയില്ലാത്തവരെന്ന് പരിഹസിച്ചതിന്റെ പേരിലാണ് കൊലപാതകം. നിതിന്‍ തിവാരിയെന്ന അഭിഭാഷകനാണ് കൊല്ലപ്പെട്ടത്. നിതിനെ കാണാനില്ലെന്ന സഹോദരന്റെ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് കൊലപാതകതിന്റെ ചുരുളഴിഞ്ഞത്. നിതിന്റെ മുന്‍ അയല്‍വാസികളായിരുന്ന പ്രവീണ്‍ കുമാര്‍ അഗര്‍വാള്‍,വിപിന്‍ കുമാര്‍ അഗര്‍വാള്‍ എന്നിവരാണ് കൊലപാതകം നടത്തിയത്. മൂന്നുവര്‍ഷമായി തങ്ങളെ പരിഹസിക്കുന്നതുകൊണ്ടും കുടുംബത്തിലെ സ്ത്രീകളെ പറ്റി അസഭ്യം പറയുന്നതുകൊണ്ടുമാണ് അഭിഭാഷകനെ കൊലപ്പെടുത്തിയത് എന്നാണ് സഹോദരങ്ങള്‍ പൊലീസിന് നല്‍കിയ മൊഴി. അന്വേഷണത്തില്‍ ഉന്നാവോയില്‍ […]

You May Like

Subscribe US Now