കൊച്ചിയില്‍ നഴ്‌സുമാരെ കുവൈറ്റിലേയ്ക്ക് നിയമിച്ചിരുന്ന ഏജന്‍സിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ്

User
0 0
Read Time:1 Minute, 28 Second

കൊച്ചി: മാത്യു ഇന്റര്‍നാഷണല്‍ റിക്രൂട്ടിംഗ് ഏജന്‍സിയുടെ കൂടുതല്‍ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടും.. 150 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. ഏഴരക്കോടിയുടെ സ്വത്ത് നിലവില്‍ ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്. പി. ജെ മാത്യു, സെലിന്‍ മാത്യു, തോമസ് മാത്യു എന്നിവരുടെ സ്വത്താണ് കണ്ടുകെട്ടിയത്.

അമിത തുക ഈടാക്കി നഴ്‌സുമാരെ കുവൈറ്റിലേയ്ക്ക് നിയമിച്ചിരുന്ന ഏജന്‍സി ആയിരുന്നു ഇവര്‍. 19,500 രൂപയാണ് കണ്‍സള്‍ട്ടന്‍സി ഫീസിനത്തില്‍ ഒരാളില്‍ നിന്ന് ഈടാക്കാവുന്നത്. സ്ഥാപനത്തിന് കരാറുണ്ടായിരുന്നത് 400 നഴ്സുമാരുടെ റിക്രൂട്ട്മെന്റിനാണ്.

എന്നാല്‍ പരിശോധനയില്‍ ഏജന്‍സി 20 ലക്ഷം രൂപ വരെ ഈടാക്കിയതായാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കൂടാതെ ഹവാലയായി കുവൈറ്റിലേക്ക് റിക്രൂട്ട്‌മെന്റിലൂടെ ശേഖരിച്ച 205 കോടിയോളം രൂപ എത്തിച്ചതായും കണ്ടെത്തി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'കോ​ണ്‍ഗ്ര​സി​നെ മു​ന്നി​ല്‍ക​ണ്ട് ബിജെ​പി സ്വ​പ്‌​നം കാ​ണുന്നു, കേരളത്തില്‍ അത് പ​യ​റ്റാ​ന്‍ നോക്കേണ്ട': യെച്ചൂരി

തി​രൂ​ര്‍: നിയമസഭ തിരെഞ്ഞെടുപ്പ് അടുക്കുന്തോറും വാദഗതികളുമായി നേതാക്കള്‍. കോ​ണ്‍ഗ്ര​സി​നെ മു​ന്നി​ല്‍ക​ണ്ട് ബി.​ജെ.​പി കേ​ര​ള​ത്തി​ല്‍ സ്വ​പ്‌​നം കാ​ണു​ന്ന​താ​യി സി.​പി.​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​ണ്‍ഗ്ര​സിന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ബി.​ജെ.​പി സ​ര്‍ക്കാ​ര്‍ രൂ​പ​വ​ത്​​ക​രി​ച്ച​ത്. കേ​ര​ള​ത്തി​ലും സ​മാ​ന​രീ​തി പ​യ​റ്റാ​നാ​ണ് ബി.​ജെ.​പി​യു​ടെ ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​രൂ​ര്‍ എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി ഗ​ഫൂ​ര്‍ പി. ​ലി​ല്ലീ​സിന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി.​ജെ.​പി​യെ എ​തി​ര്‍ത്താ​ല്‍ സി.​ബി.​ഐ, ഇ.​ഡി എ​ന്നി​വ​രെ കാ​ണി​ച്ച്‌​ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നാ​ണ്​ […]

You May Like

Subscribe US Now