കൊച്ചിയില്‍ ലഹരിമരുന്ന് വേട്ട; എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയില്‍

User
0 0
Read Time:1 Minute, 15 Second

കൊച്ചി: സിന്തറ്റിക് ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവതിയും യുവാവും കൊച്ചി സിറ്റി ഡാന്‍സാഫിന്റെ (ജില്ലാ മയക്കുമരുന്ന് വിരുദ്ധ സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ്) പിടിയില്‍. 4.5 ഗ്രാം എം.ഡി.എം.എയുമായി പാലക്കാട് സ്വദേശി സിറാജുദ്ദീന്‍ (27), തൃശ്ശൂര്‍ സ്വദേശി ശ്രീഷ്ന (26) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. എറണാകുളം എസ്.ആര്‍.എം. റോഡിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

കൊച്ചി സിറ്റി പൊലീസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഡാന്‍സാഫിന്റെ പരിശോധന. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു.

അടുത്തിടെ ആഡംബര ഹോട്ടലുകളിലെ നിശാപാര്‍ട്ടിയില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയതിനു പിന്നാലെ പൊലീസ് നഗരത്തില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആടുകളെ വിറ്റുകിട്ടിയ പണം ദുരിതാശ്വാസ നിധിയില്‍ സംഭാവന നല്‍കി സുബൈദ ഉമ്മ

വാക്സിന്‍ ക്ഷാമം നേരിടുന്നതിനിടെ സംസ്ഥാന സര്‍ക്കാരിന് സാമ്ബത്തിക സഹായം നല്‍കിയവരുടെ കഴിഞ്ഞ ദിവസത്തെ പട്ടിക മുഖ്യമന്ത്രി വായിക്കുമ്ബോള്‍ കൂടുതല്‍ തിളക്കമുള്ള ഒരു പേരുണ്ടായിരുന്നു; സുബൈദാ ബീവി. മഹമാരിയുടെ ആദ്യ സമയത്തെന്നപോലെ ഇക്കുറിയും ആടുകളെ വിറ്റാണ് മനുഷ്യത്വത്തിന്‍്റെയും സാമൂഹിക പ്രതിബദ്ധതയുടെയും മുഖമായകൊല്ലം സ്വദേശി സുബൈദ ഉമ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക സംഭാവനയായി നല്‍കിയത്. ചിലര്‍ ഈ ഉമ്മയെ പോലെയാണ്, പല പ്രതിസന്ധികളാല്‍ സ്വന്തം ജീവിതം വരിഞ്ഞുമുറുകുമ്ബോഴും മറ്റുള്ളവരുടെ നൊമ്ബരങ്ങളെക്കുറിച്ചായിരിക്കും കൂടുതല്‍ ആകുലത. […]

You May Like

Subscribe US Now