കൊടകര കുഴല്‍പ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു

User
0 0
Read Time:2 Minute, 5 Second

കൊടകര കുഴല്‍പ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേസില്‍ ഹൈക്കോടതി വിശദികരണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇഡി അന്വേഷണം ആരംഭിച്ചത്. പൊലീസില്‍ നിന്നും എഫ്‌ഐആര്‍ ശേഖരിച്ചതായും. കേസിന്റെ അന്വേഷണ വിവരങ്ങള്‍ പരിശോധിച്ചതായും ഇഡി വൃത്തങ്ങള്‍ അറിയിച്ചു.

ബിജെപി നേതാക്കള്‍ക്കളെ വെട്ടിലാക്കിയ കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണത്തിനു തയ്യാറാവാതിരുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒടുവില്‍ കോടതി ഇടപെടലിനു പിന്നാലെയാണ് അന്വേഷ്ണ നടപടികളിലേക്ക് കടക്കുന്നത്. ആദ്യഘട്ടത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണ പരിധിയില്‍ വരുന്നതല്ലെന്നും പൊലീസ് അന്വേഷണം തുടരട്ടെയെന്നുമുള്ള നിലപാടിലായിരുന്നു ഇഡി.

ഇതിന് പിന്നാലെയാണ് ഇഡി അന്വേഷണം ആവശ്യപ്പെട്ട് ലോകതന്ത്രിക് യുവജനതാദള്‍ നേതാവ് സലിം മടവൂര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ പത്ത് ദിവസത്തിനകം വിശദികരണം നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇതോടെയാണ് കേസില്‍ പ്രാഥമിക അന്വേഷണത്തിലേക്ക് ഇഡി കടക്കുന്നത്. കേസില്‍ പൊലീസില്‍ നിന്ന് എഫ്‌ഐആര്‍ ശേഖരിച്ചതായും, കേസിന്റെ അന്വേഷണ വിവരങ്ങളും പരിശോധിച്ചതായും ഇഡി വൃത്തങ്ങള്‍ അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ കുഴല്‍പ്പണ ഇടപാടില്‍ വിദേശബന്ധം കണ്ടെത്താനായിട്ടില്ലെന്നും ഇഡി വൃത്തങ്ങള്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പഞ്ചാബ് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിന്‍ വിറ്റെന്ന് ആരോപണം; അന്വേഷിക്കുമെന്ന് മന്ത്രി

ചണ്ഡീഗഢ്: സംസ്ഥാന സര്‍ക്കാര്‍ കോവിഡ് വാക്‌സിന്‍ കൊള്ള ലാഭത്തിന് സ്വകാര്യ ആശുപത്രികള്‍ക്ക് വില്‍ക്കുന്നെന്ന ആരോപണത്തിന് മറുപടിയുമായി പഞ്ചാബ് ആരോഗ്യമന്ത്രി ബി.എസ്. സിദ്ധു. തന്റെ വകുപ്പിന് വാക്‌സിനു മേല്‍ നിയന്ത്രണമില്ലെന്നും ആരോപണത്തെ കുറിച്ച്‌ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് വാക്‌സിനുകള്‍ക്കു മേല്‍ നിയന്ത്രണമില്ലെന്നും ചികിത്സ, പരിശോധന, സാമ്ബിള്‍ ശേഖരണം, വാക്‌സിനേഷന്‍ ക്യാമ്ബുകള്‍ തുടങ്ങിയ കാര്യങ്ങളാണ് താന്‍ ശ്രദ്ധിക്കുന്നതെന്നും ബി.എസ്. ബാദല്‍ പറഞ്ഞു. തീര്‍ച്ചയായും അന്വേഷണം നടത്തുമെന്നും താന്‍ വ്യക്തിപരമായി അന്വേഷിക്കുമെന്നും […]

Subscribe US Now