കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി നേതാക്കളെ ഇന്നും ചോദ്യം ചെയ്യുന്നു

User
0 0
Read Time:1 Minute, 25 Second

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി.ഗിരീഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. പണമിടപാടില്‍ ബിജെപി നേതാക്കളുടെ ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഗിരീഷിനെ ചോദ്യം ചെയ്യുന്നത്.

ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി കര്‍ത്തയുടെയും തൃശൂരിലെ ബിജെപി നേതാക്കളുടെയും മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. പരാതിക്കാരനായ ധര്‍മരാജനുമായി ബന്ധപ്പെടാന്‍ സംസ്ഥാന ഓഫീസില്‍ നിന്നാണ് നിര്‍ദേശം ലഭിച്ചതെന്നാണ് കര്‍ത്തയുടെ മൊഴി.

സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം.ഗണേഷിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു.പരാതിക്കാരന്‍ പണവുമായി വരുന്നതറിഞ്ഞ പ്രതികള്‍ ആസൂത്രിതമായാണ് കവര്‍ച്ച നടത്തിയത്. നിലവില്‍ കണ്ടെത്തിയ തുകയെക്കാള്‍ കൂടുതല്‍ കണ്ടെത്താനുണ്ടെന്ന് അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചു. കേസിലെ മൂന്ന് പ്രതികള്‍ കൊവിഡ് ബാധിച്ച്‌ ചികിത്സയിലാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഷിബു ബേബി ജോണ്‍ ആര്‍എസ്പിയില്‍ നിന്നും അവധിയെടുത്തു; യുഡിഎഫ് യോഗത്തില്‍ പങ്കെടുത്തില്ല

കൊല്ലം:  ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടികാട്ടി അവധിയെടുത്തു. എന്നാല്‍ പാര്‍ടി നേതൃത്വത്തോടുള്ള പ്രതിഷേധമാണ് അവധിയെടുത്തതിന് പിന്നിലെന്നാണ് സൂചന. വെളളിയാഴ്ച നടന്ന യു ഡി എഫ് യോഗത്തിലും ഷിബു ബേബി ജോണ്‍ പങ്കെടുത്തില്ല. തന്റെ അവധി സംബന്ധിച്ച്‌ പരസ്യ പ്രതികരണത്തിന് ഷിബു ബോബി ജോണ്‍ തയ്യാറായില്ല. യു ഡി എഫ് നേതൃത്തോട് മാത്രമല്ല, മറിച്ച്‌ പാര്‍ടി നേതൃത്വത്തോടും അദ്ദേഹത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. […]

You May Like

Subscribe US Now