കൊടകര കുഴല്‍പ്പണക്കേസ്: മോദിയിലേക്ക് വരെയെത്താം, ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍

User
0 0
Read Time:2 Minute, 11 Second

തിരുവനന്തപുരം | ബി ജെ പി പ്രതിക്കൂട്ടിലായ കൊടകര കുഴല്‍പ്പണക്കേസ് വിശദമായും വ്യക്തമായും അന്വേഷിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയിലേക്ക് വരെയെത്താമെന്നും അതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കെ മുരളീധരന്‍ എം പി. സംസ്ഥാന ഭരണ നേതൃത്വം വരെ പ്രതിക്കൂട്ടിലാകാവുന്ന സ്വര്‍ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കുമ്ബോഴാണ് ബി ജെ പി കേന്ദ്ര നേതൃത്വത്തിലേക്ക് നീളാവുന്ന കുഴല്‍പ്പണക്കേസിന്റെ അന്വേഷണം സംസ്ഥാനത്ത് നടക്കുന്നത്. ഈയവസരത്തില്‍ ഒത്തുതീര്‍പ്പ് ഉണ്ടാകാം.

ഇതില്ലാതാക്കാനാണ് സുപ്രീം കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച പ്രഗത്ഭനായ ജഡ്ജിയുടെ നേതൃത്വത്തില്‍ കൊടകര കുഴല്‍പ്പണ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു. കെ സുരേന്ദ്രനെതിരെയുള്ള അന്വേഷണം പി എയില്‍ അവസാനിക്കുമോയെന്ന് കണ്ടറിയണം. തിരഞ്ഞെടുപ്പ് നടന്നയിടങ്ങളിലെല്ലാം കോടികളാണ് ബി ജെ പി കേന്ദ്ര നേതൃത്വം ഒഴുക്കിയത്. കേരളത്തില്‍ മാത്രമല്ല ബംഗാളിലും പണമൊഴുക്കി.

ബി ജെ പി സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് ചെലവില്‍ ഹെലികോപ്ടര്‍ യാത്ര ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്നത് പരിശോധിക്കണം. കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ ഹെലികോപ്ടര്‍ യാത്ര നടത്തിയിട്ടുണ്ട്. കോപ്ടര്‍ യാത്രയില്‍ ഹവാല പണം കടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

"പരിസ്ഥിതി ദിനം"; ഒരു കോടി ഫലവൃക്ഷതൈകളുടെ വിതരണ പദ്ധതി ഗവര്‍ണര്‍ ഇന്ന് നിര്‍വഹിക്കും

തിരുവനന്തപുരം: കേരള കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒരു കോടി ഫലവൃക്ഷതൈകളുടെ വിതരണ പദ്ധതി പരിസ്ഥിതി ദിനമായ ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും. മന്ത്രി പി. പ്രസാദിന്റെ അദ്ധ്യക്ഷതയില്‍ രാജ് ഭവനില്‍ രാവിലെ 11ന് വൃക്ഷത്തൈ നട്ട് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി എം.വി. ഗോവിന്ദനും ചടങ്ങില്‍ പങ്കെടുക്കും. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞവര്‍ഷമാണ് ഒരു കോടി ഫല വൃക്ഷത്തൈകളുടെ വിതരണവും പരിപാലനവും എന്ന പദ്ധതി തുടക്കം […]

You May Like

Subscribe US Now