കൊലക്കേസ് പ്രതിയെ പിടിക്കാനെത്തിയ മണിമല എസ്‌ഐക്ക് വെട്ടേറ്റു; ഗുരുതര പരിക്ക്

User
0 0
Read Time:1 Minute, 21 Second

കോട്ടയം: മണിമലയില്‍ വധശ്രമക്കേസിലെ പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കോട്ടയം മണിമല സബ്​ ഇന്‍സ്​പെക്​ടര്‍ക്ക്​ വെട്ടേറ്റു. കോട്ടയം മണിമല എസ് ഐ വിദ്യാധരനാണ് ഇന്ന് രാവിലെ 6,30ന് വെള്ളാവൂര്‍ ചൂട്ടടിപ്പാറയില്‍വെച്ച്‌ വെട്ടേറ്റത്. എസ്.ഐയുടെ മുഖത്തിന്റെ വലതുഭാഗത്താണ് വെട്ടേറ്റത്. ഉടന്‍ തന്നെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എസ്.ഐയെ പ്രവേശിപ്പിച്ചു.

കുത്തുകേസിലെ പ്രതിയായ അജിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയുടെ പിതാവ് പ്രസാദാണ് എസ് ഐയെ വെട്ടിയത്. അജിനെ പോലീസ് പിടികൂടി മടങ്ങുമ്ബോള്‍ പിതാവ് പ്രസാദ് വാക്കത്തി ഉപയോഗിച്ച്‌ വിദ്യാധരനെ വെട്ടുകയായിരുന്നു. അച്ഛനെയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കും വിദഗ്ദ്ധ ചികിത്സയ്ക്കുമായി എസ്.ഐയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇന്ത്യയിലെ പുതിയ ഐ.ടി. നിയമം പുനഃപരിശോധിക്കണമെന്ന് യു.എന്‍.

ന്യൂഡല്‍ഹി: ഇന്ത്യയിലെ പുതിയ ഐ.ടി. നിയമം അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്നും ഇത് പുനഃപരിശോധിക്കണമെന്നും യു.എന്‍. അഭിപ്രായപ്പെട്ടു. വിഷയത്തിലെ ഗൗരവം ചൂണ്ടിക്കാട്ടി യു.എന്‍. സ്‌പെഷ്യല്‍ റാപ്പോട്ടിയര്‍ കത്ത് നല്‍കി. പുതിയ ചട്ടമനുസരിച്ച്‌ നിയമവിരുദ്ധമായ പോസ്റ്റുകള്‍ മാത്രമല്ല, വാസ്തവമുള്ള പോസ്റ്റുകള്‍ പോലും സമ്മര്‍ദ്ദമുണ്ടായാല്‍ നീക്കേണ്ടി വരുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. സിവില്‍ പൊളിറ്റിക്കല്‍ അവകാശങ്ങളമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ ഉടമ്ബടികളുടെ 17, 19 അനുച്ഛേദങ്ങള്‍ക്ക് വിരുദ്ധമാണ് ഇന്ത്യ തയ്യാറാക്കിയ നിയമങ്ങള്‍. […]

You May Like

Subscribe US Now