കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവിനെതിരേ പ്രതിഷേധം ശക്തം; പിരിവ് നിര്‍ത്തിവെച്ചു

User
0 0
Read Time:2 Minute, 33 Second

കൊല്ലം: കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവിനെതിരേ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്‌ഐ. പാത ആറുവരിയെങ്കിലും ആക്കാതെ ടോള്‍ പിരിവ് ആരംഭിക്കരുതെന്നാണ് ഡിവൈഎഫ്‌ഐയുടെ ആവശ്യം.

പ്രതിഷേധത്തിന് കോണ്‍ഗ്രസും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ടോള്‍ പിരിവ് തുടങ്ങാനായില്ല.

ചൊവ്വാഴ്ച രാവിവെ ടോള്‍ പിരിവ് ആരംഭിക്കുന്നത് തൊട്ടുമുമ്ബാണ് ടോള്‍ ഗേറ്റിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. ടോള്‍ പിരിവ് അനുവദിക്കില്ലെന്നാണ് പ്രവര്‍ത്തകരുടെ നിലപാട്. കൊല്ലം എസിപി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ട്.

നേരത്തെയും ടോള്‍ പിരിവിനെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പ്രാദേശിക എതിര്‍പ്പിനെ തുടര്‍ന്ന് ജില്ലാഭരണകൂടം ഇടപെട്ട് ടോള്‍ പിരിവ് നീട്ടിവെക്കുകയായിരുന്നു. ഇന്നുമുതല്‍ ടോള്‍ പിരിവ് തുടങ്ങുമെന്ന് വാട്സാപ്പ് സന്ദേശത്തിലൂടെ കഴിഞ്ഞ ദിവസമാണ് കമ്ബനി അധികൃതര്‍ കളക്ടറെ അറിയിച്ചിരുന്നത്.

നാല് വരി പാതയും സര്‍വ്വീസ് റോഡുകളും പൂര്‍ത്തി ആയതിന് ശേഷം ടോള്‍ പിരിച്ചാല്‍ മതിയെന്ന നിലപാടിലാണ് നാട്ടുകാരും. നാളെ നാട്ടുകാരും ജനപ്രതിനിധികളുമടക്കം ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

ടോള്‍ പിരിക്കുന്നത് സംബന്ധിച്ച്‌ പ്രത്യേക ഉത്തരവ് ഒന്നും ലഭിച്ചിട്ടില്ലന്ന് കൊല്ലം ജില്ലാകളക്ടര്‍ അറിയിച്ചു. ടോള്‍ പിരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല മന്ത്രാലയം അയച്ച കത്ത് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കിട്ടി. ടോള്‍ പിരിക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ബൈപാസ്സില്‍ കരാറുകാര്‍ തയ്യാറാക്കികഴിഞ്ഞു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അഞ്ചു വര്‍ഷം കൊണ്ട് കടലാക്രമണം കൊണ്ടുള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കും- മുഖ്യമന്ത്രി

തിരുവനന്തപുരം: അഞ്ചു വര്‍ഷം കൊണ്ട് കടലാക്രമണം കൊണ്ടുള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുമെന്നും കടല്‍ത്തീരം പൂര്‍ണ്ണമായും സംരക്ഷിക്കുമെന്നും ഉറപ്പു നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് പത്ത് ഇടങ്ങളില്‍ അതിതീവ്ര കടല്‍ത്തീരം ശോഷിക്കുന്നതായും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടികാട്ടി. ഇവിടങ്ങളില്‍ ടെട്രാപാഡ് സ്ഥാപിക്കാന്‍ ശ്രമം നടത്തും. കുണ്ടറ എംഎല്‍എ പിസി വിഷ്ണുനാഥാണ് പ്രതിപക്ഷത്ത് നിന്ന് അടിയന്തിര പ്രമേയം അവതരിപ്പിച്ചത്. തീരത്ത് […]

You May Like

Subscribe US Now