കൊവിഡ് മാനദണ്ഡം കാറ്റില്‍ പറത്തി പാലക്കാട് കുതിരയോട്ട മത്സരം;നൂറോളം പേര്‍ക്കെതിരെ കേസെടുത്തു

User
0 0
Read Time:1 Minute, 3 Second

പാലക്കാട് തത്തമംഗലത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ കുതിരയോട്ട മത്സരം. തത്തമംഗലം അങ്ങാടി വേലയോടനുബന്ധിച്ചാണ് കുതിരയോട്ടം നടന്നത്. ഒടുവില്‍ പൊലീസെത്തിയാണ് കുതിരയോട്ടം നിര്‍ത്തിവയ്പ്പിച്ചത്.

ഒരു കുതിരയെ മാത്രം വച്ച്‌ കുതിരയോട്ടം നടത്താനായിരുന്നു പൊലീസ് അനുമതി നല്‍കിയത് . എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ച്‌ ആള്‍ക്കൂട്ടത്തിന് നടുവിലൂടെ നിരവധി കുതികളെ ഇറക്കിയായിരുന്നു ആഘോഷം.

ഒടുവില്‍ പരാതി ഉയര്‍ന്നപ്പോള്‍ പൊലീസ് ഇടപെടുകയായിരുന്നു. പൊലീസ് എത്തിയതോടെ കുതിരയോട്ടം നിര്‍ത്തി. സംഘാടകരും നാട്ടുകാരുമടക്കം നൂറോളം പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഒരു മിനിറ്റിനകം 15 ശിവ താണ്ടവ സ്തോത്രം പാരായണം ചെയ്ത് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി പതിനഞ്ചുകാരന്‍

ഡല്‍ഹി സ്വദേശിയായ ഒന്‍പത് വയസുകാരന്‍ വിവാന്‍ ഗുപ്ത ഒരു സാധാരണ കുട്ടിയല്ല. ലങ്ക രാജാവായ രാവണന്‍ സംസ്കൃതത്തില്‍ എഴുതിയ ശിവതാണ്ഡവ സ്തോത്രത്തിലെ 15 ശ്ലോകങ്ങള്‍ വെറും 55 സെക്കന്‍ഡിലും 29 മില്ലിസെക്കന്‍ഡിലും പാരായണം ചെയ്താണ് വിവാന്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ടാം തവണയാണ് വിവാന്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് മറികടക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌, ഡല്‍ഹിയിലെ പിറ്റാംപുര മേഖലയിലെ ബാലഭാരതി പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥിയായ […]

You May Like

Subscribe US Now