കൊവിഡ് വ്യാപനം; കേരള സര്‍വകലാശാല ,ജെഇഇ മെയിന്‍ പരീക്ഷ മാറ്റിവച്ചു

User
0 0
Read Time:1 Minute, 16 Second

കൊവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തില്‍ എപ്രില്‍ 19 മുതല്‍ കേരള സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ചാന്‍സലര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. നേരത്തെ കേരള സര്‍വകലാശാല യൂണിയനും വിദ്യാര്‍ത്ഥിസംഘടനകളും പരീക്ഷ മാറ്റിവയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.

മാറ്റിവച്ച പരീക്ഷകള്‍ മേയ് 10 മുതല്‍ പുനഃക്രമീകരിക്കും. സര്‍വകലാശാല പരീക്ഷകള്‍ കൂടാതെ ഏപ്രില്‍ 27 മുതല്‍ 30 വരെ നടക്കാനിരുന്ന ജെഇഇ മെയിന്‍ പരീക്ഷയും മാറ്റിവെച്ചു. രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളില്‍ ഷെഡ്യൂള്‍ അനുസരിച്ച്‌ പരീക്ഷകള്‍ നടത്തുന്നതിനുള്ള നടപടികള്‍ തുടരുന്നതിനിടെയാണ് ദേശീയ ടെസ്റ്റിംഗ് ഏജന്‍സി പരീക്ഷകള്‍ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് വ്യാപനം: ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന എല്ലാ പി എസ് സി പരീക്ഷകളും മാറ്റി

തിരുവനന്തപുരം:  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച മുതല്‍ ഏപ്രില്‍ 30 വരെ നടത്താനിരുന്ന എല്ലാ പി എസ് സി പരീക്ഷകളും മാറ്റി. അഭിമുഖങ്ങളും സര്‍ടിഫികെറ്റ് പരിശോധനയും മാറ്റിവയ്ക്കുമെന്ന് കമിഷന്‍ അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം ഗവര്‍ണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, കേരള യൂണിവേഴ്‌സിറ്റി, എംജി യൂണിവേഴ്‌സിറ്റി, മലയാളം യൂണിവേഴ്‌സിറ്റി, കാലടി സംസ്‌കൃത സര്‍വകലാശാല, കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് […]

Subscribe US Now