കോടിയേരി പാര്‍ട്ടി സെക്രട്ടറി പദവിയിലേക്ക് തിരികെ വരണമെന്ന് സിപിഎം നേതൃത്വം

User
0 0
Read Time:1 Minute, 56 Second

തിരുവന്തപുരം : ആരോഗ്യം മെച്ചപ്പെട്ടതോടെ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറി പദവിയിലേക്ക് തിരികെ വരണമെന്ന് സിപിഎം നേതൃത്വം.. കോടിയേരി പാര്‍ട്ടിയുടെ തലപ്പത്തേക്ക് തിരികെ എത്തേണ്ടത് അനിവാര്യമാണെന്നാണ് പാര്‍ട്ടിക്കുളളിലെ പൊതുവികാരം. എ വിജയരാഘവന്റെ നേതൃത്വത്തില്‍ നടന്ന വടക്കന്‍മേഖല ജാഥ വേണ്ടത്ര ഫലപ്രദമായില്ലെന്ന വിലയിരുത്തലും പാര്‍ട്ടിക്കുളളിലുണ്ടായിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് കോടിയേരി തിരികെ എത്താനുളള സാദ്ധ്യത സി പി എം കേന്ദ്രങ്ങള്‍ നല്‍കുന്നത്.

കോടിയേരി തിരികെയെത്തിയാല്‍ എം വിജയരാഘവന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. വി. എസ് അച്യുതാനന്ദന്റെ മണ്ഡലമായ മലമ്ബുഴയിലാകും രാഘവന്‍ ജനവിധി തേടുക. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും, സീറ്റ് വിഭജനവും ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. സെക്രട്ടറിയേറ്റ് അംഗങ്ങള്‍ അടക്കം മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്നതിലെ മാനദണ്ഡങ്ങളും, ആര്‍ക്കൊക്കെ ഇളവ് നല്‍കണം എന്നതും യോഗം ചര്‍ച്ച ചെയ്യും. പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനും ഇതുവരെയുളള സീറ്റ് വിഭജന ചര്‍ച്ചകള്‍ പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ വിശദീകരിക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ നിര്‍മ്മാതാക്കളെ ലക്ഷ്യമിട്ട് ചൈനീസ്, റഷ്യന്‍ ഹാക്കര്‍മാര്‍

ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്‍ വിതരണമേഖലയില്‍ ലോകത്തിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണ് ഇന്ത്യ. എന്നാല്‍ രാജ്യത്തെ കോവിഡ് വാക്‌സിന്‍ നിര്‍മ്മാണ മേഖലയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടിരിക്കുകയാണ് ചൈനീസ്, റഷ്യന്‍ ഹാക്കര്‍മാര്‍. 60 ഓളം രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്‌സിന്‍ നല്‍കിവരുന്ന പശ്ചാത്തലത്തിലാണ് ഇത് തകര്‍ക്കാനുള്ള ഇവരുടെ ശ്രമം. ഇന്റലിജന്‍സ് ഏജന്‍സികളാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. കൊവിഷീല്‍ഡ് നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റിയൂട്ട്, കൊവാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്, വാക്‌സിന്‍ പരീക്ഷണങ്ങള്‍ പുരോഗമിക്കുന്ന ആള്‍ […]

You May Like

Subscribe US Now