കോണ്‍ഗ്രസ്സില്‍ താഴേ തട്ടുമുതല്‍ അഴിച്ചുപണി ആവശ്യമാണെന്ന് കെ.സി. ജോസഫ്

User
0 0
Read Time:1 Minute, 43 Second

കോട്ടയം: കോണ്‍ഗ്രസ്സില്‍ താഴേ തട്ടുമുതല്‍ അഴിച്ചുപണി ആവശ്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി. ജോസഫ്.

കോണ്‍ഗ്രസിലെ താഴേത്തട്ടിലുള്ള കമ്മറ്റികള്‍ ദുര്‍ബലമാണ്. ജനങ്ങള്‍ക്ക്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പുനസ്ഥാപിക്കാന്‍ കഴിയുന്ന നേതൃത്വം കേരളത്തിലെ കോണ്‍ഗ്രസിനുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ന്യൂനപക്ഷങ്ങളില്‍ വലിയ ആശങ്കയുണ്ടായിരുന്നു. ആ ആശങ്ക അവര്‍ പലപ്പോഴും പ്രകടിപ്പിച്ചിട്ടുമുണ്ട്. തിരഞ്ഞെടുപ്പിന് മുമ്ബ് നേതൃത്വം ബന്ധപ്പെട്ട് അവരുടെ ആശങ്ക പരിഹരിക്കാന്‍ പരമാവധി പരിശ്രമിച്ചിട്ടുണ്ട്. അതില്‍ വലിയൊരു പരിധിവരെ വിജയിച്ചിട്ടുമുണ്ട്. പക്ഷേ അതിന്റെ പ്രതിഫലനം വോട്ടിങ്ങില്‍ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസിനും യു.ഡി.എഫിനും അവിശ്വസനീയമായ ഒരു തിരഞ്ഞെടുപ്പ് ഫലമാണിതെന്നും കെ.സി. ജോസഫ് പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം ഗൗരവകരമായി കണക്കിലെടുക്കണം. പരാജയകാരണം വിലയിരുത്തി, കാരണം കണ്ടെത്തി പരിഹരിക്കണം. അല്ലാതെ മുന്നോട്ട് പോകാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോ​വി​ഡി​നെ നേ​രി​ടു​ന്ന​തി​ല്‍ പി​ണ​റാ​യി വി​ജ​യി​ച്ചു; പു​ക​ഴ്ത്ത​ലു​മാ​യി ബി​ജെ​പി നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ‍​യ​നെ പു​ക​ഴ്ത്തി മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വ് സി.​കെ. പ​ദ്മ​നാ​ഭ​ന്‍. കോ​വി​ഡ് പ്ര​തി​സ​ന്ധി മ​റ്റു​പ​ല സം​സ്ഥാ​ന​ങ്ങ​ളെ​ക്കാ​ള്‍ ന​ന്നാ​യി പി​ണ​റാ​യി കൈ​കാ​ര്യം ചെ​യ്തു​വെ​ന്ന് പ​ദ്മ​നാ​ഭ​ന്‍ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ജ​ന​വി​ധി​യെ വ​ള​രെ ആ​ത്മാ​ര്‍​ഥമാ​യി സ്വാ​ഗ​തം ചെ​യ്യു​ന്നു. തു​ട​ര്‍​ഭ​ര​ണം എ​ന്ന​ത് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ മ​ന​സി​ല്‍ കു​റേ​ക്കാ​ല​മാ​യി നി​ല​നി​ല്‍​ക്കു​ന്ന സ്വ​പ്ന​മാ​ണ്. പി​ണ​റാ​യി വി​ജ​യ​ന്‍ ചെ​യ്ത ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ളു​ണ്ട്. അ​തി​ല്‍ കു​റ്റ​ങ്ങ​ള്‍ മാ​ത്രം കാ​ണു​ക എ​ന്ന​ത് ശ​രി​യ​ല്ലെ​ന്നും പ​ദ്മ​നാ​ഭ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ബി​ജെ​പി നേ​തൃ​ത്വ​ത്തി​നെ​തി​രേ​യും പ​ദ്മ​നാ​ഭ​ന്‍‌ […]

You May Like

Subscribe US Now