കോണ്‍ഗ്രസ് അന്ധവിശ്വാസങ്ങള്‍ക്ക് പുറകെ; സതീശന്റെ ക്രിയാത്മക നിര്‍ദേശങ്ങളെ പാര്‍ട്ടി പിന്തുണച്ചില്ലെന്ന് കെ.കെ ശൈലജ

User
0 0
Read Time:3 Minute, 13 Second

തിരുവനന്തപുരം: നെഹ്റുവിനെ മറന്ന കോണ്‍ഗ്രസ് ഇപ്പോള്‍ അന്ധവിശ്വാസങ്ങള്‍ക്ക് പുറകെയാണെന്ന് കെ.കെ ശൈലജ. 15-ാം കേരള നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രേമേയചര്‍ച്ചക്ക്‌ തുടക്കം കുറിച്ച്‌ സംസാരിക്കുകയായിരുന്നു മുന്‍ ആരോഗ്യമന്ത്രികൂടിയായ ശൈലജ ടീച്ചര്‍. അന്ധവിശ്വാസങ്ങളുടെ പിറകേ കോണ്‍ഗ്രസ് പോയതിന്റെ പരിണതഫലമാണ് ഇന്ത്യ ഇന്ന് അനുഭവിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

“അന്ധവിശ്വാസങ്ങള്‍ക്ക് പുറകെയാണ് കോണ്‍ഗ്രസ്. ചാണകം പൂശിയാല്‍ കോവിഡിനെ തുരത്താമെന്ന് ബിജെപി മാത്രമല്ല കോണ്‍ഗ്രസുകാരും വിശ്വസിക്കുന്നുണ്ട്. ശാസ്ത്രത്തില്‍ വിശ്വസിക്കാന്‍ കഴിയാത്തവരാണ് കോണ്‍ഗ്രസും ബിജെപിയും. കോണ്‍ഗ്രസിലെ ആളുകള്‍ അത്തരം അന്ധവിശ്വാസങ്ങളില്‍ കുടുങ്ങിപോയിരിക്കുകയാണെന്ന്, ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നുളള അനുഭവം കൊണ്ട് നമ്മളെല്ലാവരും ഓര്‍ക്കണം.”

കേരളത്തിലെങ്കിലും നെഹ്‌റുവിന്റെ ശാസ്ത്രീയ മാര്‍ഗങ്ങള്‍ പിന്തുടരാന്‍ കഴിയണമെന്നും കെ.കെ ശൈലജ പറഞ്ഞു. സിപിഎം നെഹ്‌റുവായാലും മാര്‍ക്‌സ് ആയാലും അതിലെ നല്ല വശങ്ങള്‍ സ്വീകരിക്കുന്നവരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നന്ദി പ്രമേയ ചര്‍ച്ചയില്‍ മുന്‍ പ്രതിപക്ഷത്തെ ശക്തമായി വിമര്‍ശിച്ച ശൈലജ ടീച്ചര്‍ എന്നാല്‍ പുതിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ പുകഴ്ത്തുകയും ചെയ്തു.

പ്രളയം വന്നപ്പോള്‍ സംഭാവന കൊടുക്കരുത് എന്നുവരെ മുന്‍ പ്രതിപക്ഷം പറഞ്ഞു. പ്രതിപക്ഷം കേരളത്തിലെ യശസ്സ് തകര്‍ക്കാന്‍ ശ്രമിച്ചു. സതീശന്റെ ക്രിയാത്മക നിര്‍ദേശങ്ങളെ കോണ്‍ഗ്രസ് പിന്തുണച്ചില്ലെന്നും ശൈലജ ടീച്ചര്‍ കുറ്റപ്പെടുത്തി. ഇത്തവണ ക്രിയാത്മക പ്രതിപക്ഷത്തിന്റെ നേതാവാകാന്‍ വി.ഡി സതീശന് കഴിയട്ടേയെന്നും അവര്‍ പറഞ്ഞു.

അതേസമയം ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​നു​ള്ള ന​ന്ദി​പ്ര​മേ​യ ച​ര്‍​ച്ച​ക്ക്​ തു​ട​ക്ക​മി​ട്ട ആദ്യ വ​നി​താ അം​ഗമായി ചരിത്രം തിരുത്തുകയും ചെയ്തു കെ.കെ ശൈലജ. സ​ഭ​യി​ല്‍ ന​ന്ദി​പ്ര​മേ​യം ശൈ​ല​ജ അ​വ​ത​രി​പ്പി​ച്ചതോ​ടെ ഇ​തി​ന്​ വ​നി​ത​യെ നി​യോ​ഗി​ക്കു​ന്ന ആ​ദ്യ രാ​ഷ്​​ട്രീ​യ പാ​ര്‍​ട്ടിയാ​യി സിപിഎമ്മും മാ​റി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇന്ത്യയുടെ യശസ്സ്​ ഉയര്‍ത്തിയത്​ നരേന്ദ്ര മോദി : യോഗി ആദിത്യനാഥ്​

ലഖ്​നോ: ഇന്ത്യയുടെ കീര്‍ത്തി ഉയര്‍ത്തിയത്​ നരേന്ദ്ര മോദി അധികാരത്തില്‍ വന്ന ശേഷമാണെന്നും അതിനുമുമ്ബ്​ അന്താരാഷട്ര വേദികളില്‍ ഇന്ത്യക്ക്​ ഒരു ബഹുമാനവും ലഭിച്ചിരുന്നില്ലെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. മോദി സര്‍ക്കാറിന്‍റെ ഏഴാംവാര്‍ഷികാഘോഷത്തോടനുബന്ധിച്ച്‌​ സംഘടിപ്പിച്ച വെര്‍ച്വല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യോഗി. “പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്ബോള്‍ ഉള്ളുപൊള്ളയായതും ആഭ്യന്തരപ്രശ്​നങ്ങള്‍ നിറഞ്ഞതുമായ ഒരു രാജ്യമാണ്​ മോദിക്ക്​ ലഭിച്ചത്​. തീവ്രവാദം, വിഘടനവാദം, അഴിമതി എന്നിവ അതിന്‍റെ ഉച്ചസ്ഥായിയിലായിരുന്നു. ജാതിയു​ടെ പേരിലുള്ള അക്രമവും കലാപവും രാജ്യത്ത് സാധാരണ […]

You May Like

Subscribe US Now