കോണ്‍ഗ്രസ്, ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ പുറത്തുവിടും

User
0 0
Read Time:1 Minute, 13 Second

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റേയും മുസ്ലിം ലീഗിന്റെയും സ്ഥാനാര്‍ഥി പട്ടിക നാളെ പുറത്തു വിടും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിക്ക് ശേഷം ആറ് മണിയോട് കൂടിയായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുന്നത്.

കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക നാളെ വൈകുന്നേരം പ്രഖ്യാപിക്കുമെന്ന് അറിയിച്ചത്. എഐസിസിയുമായും ആലോചിച്ച ശേഷം ഒറ്റ ഘട്ടമായാണ് പട്ടിക പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എംപിമാര്‍ മത്സരിക്കുമോ എന്നത് നാളെ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലീഗ് നേതാവ് കെ.പി.എ മജീദ് ആണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്‍, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിലെ നാലു ജില്ലകളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഴയുണ്ടാകുമെന്ന് അറിയിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5എം.എം മുതല്‍ 115.5 എം.എം വരെ ശക്തമായ മഴ പെയ്യും. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ലഭിച്ചിരുന്നു. വേനല്‍ മഴ കുറഞ്ഞതിനാല്‍ സംസ്ഥാനം കടുത്ത ചൂടിന്റെ പിടിയിലാണ്.

You May Like

Subscribe US Now