കോഴിക്കോട് അപകടം: ബൊലേറോ മൂന്നുതവണ മലക്കം മറഞ്ഞ് ലോറിയില്‍ ഇടിച്ചെന്ന് ലോറി ഡ്രൈവര്‍

User
0 0
Read Time:1 Minute, 47 Second

കോഴിക്കോട്: രാമനാട്ടുകരയില്‍ ബൊലേറോയും സിമന്റ് ലോറിയും കൂട്ടിയിടിച്ച്‌ അഞ്ചു പേര്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവറുടെ മൊഴി പുറത്ത്. അമിത വേഗതയിലെത്തിയ ബൊലേറോ മൂന്ന് മലക്കം മറിഞ്ഞ് ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നുവെന്ന് ലോറി ഡ്രൈവര്‍ പോലീസിനോട് പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെ 4.45 ഓടെയാണ് അപകടമുണ്ടായത്. ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്ത് വരികയാണ്. മറ്റു അന്വേഷണങ്ങളും പുരോഗമിക്കുന്നു.

പാലക്കാട് നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. സുഹൃത്തിനെ സ്വീകരിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ പാലക്കാട് നിന്നെത്തിയത്. അതേസമയം ഇവര്‍ രാമനാട്ടുകര ഭാഗത്തേക്ക് പോയതെന്തിനാണെന്ന് വ്യക്തമല്ല.

വെള്ളം വാങ്ങിക്കുന്നതിനായി പോയതാണ് എന്നാണ് രണ്ടാമത്തെ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ പറയുന്നത്. എന്നാല്‍ പോലീസ് ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. സിമന്റ് കയറ്റിവന്ന ലോറിയിലാണ് ബൊലേറോ ഇടിച്ചത്.

പാലക്കാട് ചെര്‍പ്പുളശ്ശേരി, പട്ടാമ്ബി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഹരിയാനയില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി; കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്

ഗുരുഗ്രാം: ഹരിയാനയില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി. എഞ്ചിനീയറായ സച്ചിന്‍ (39) എന്ന യുവാവാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഭാര്യ ഗുഞ്ചനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം നടക്കുന്നുവെന്നും ഗുരുഗ്രാം പൊലീസ് പ്രീത്പാല്‍ സിങ് പറഞ്ഞു. ഗുരുഗ്രാമിലെ ജ്യോതി പാര്‍ക്ക് കോളനിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. സച്ചിന്റെ നെഞ്ചില്‍ ഗുഞ്ചന്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇരുവരും തമ്മിലുള്ള കുടുംബ വഴക്കാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവ സമയത്ത് ദമ്ബതികളുടെ രണ്ട് കുട്ടികളും വീട്ടില്‍ […]

You May Like

Subscribe US Now