കോഴിക്കോട് മുഴുവന്‍ സീറ്റുകളിലും എല്‍.ഡി.എഫ് വിജയിക്കുമെന്ന് ടി. പി രാമകൃഷ്ണന്‍

User
0 0
Read Time:1 Minute, 20 Second

എസ്ഡിപിഐ-എല്‍ഡിഎഫ് ബന്ധം തെളിയിക്കാന്‍ മുല്ലപ്പള്ളിയെ വെല്ലുവിളിച്ച്‌ മന്ത്രി ടി.പി രാമകൃഷ്ണന്‍. ഒരു വര്‍ഗീയ കക്ഷിയുടെയും പിന്തുണ എല്‍ഡിഎഫ് സ്വീകരിച്ചിട്ടില്ല. മുല്ലപ്പള്ളി ഉന്നയിക്കുന്ന ആരോപണങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. പേരാമ്ബ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ടി.പി രാമകൃഷ്ണന്‍. കഴിഞ്ഞ തവണ 4000ത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ടി.പി രാമകൃഷ്ണന്‍റെ വിജയം.

വടകരയുടെ മനസ് ഇടതു പക്ഷത്തോടൊപ്പമാണ്. വടകരയിലും കുറ്റ്യാടിയിലും ഇടതുമുന്നണി മികച്ച വിജയം നേടും. കോഴിക്കോട് ജില്ലയിലെ മുഴുവന്‍ സീറ്റുകളിലും എല്‍ഡിഎഫ് വിജയിക്കുമെന്നും ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി. കഴിഞ്ഞ തവണ ജില്ലയില്‍ വിജയം കൈവിട്ടുപോയ കോഴിക്കോട് സൌത്തും കുറ്റ്യാടിയും ഇടതുമുന്നണി തിരിച്ച്‌ പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേരളത്തിലെ തുടര്‍ ഭരണം - മാധ്യമ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി നടന്‍ ദിലീപ്

കേരള നിയമസഭയില്‍ തുടര്‍ ഭരണം ഉണ്ടാവുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കി ദിലീപ്.ഇന്നലെ വോട്ട് രേഖപ്പെടുത്തി ഇറങ്ങിയതിന് ശേഷമുള്ള താരത്തിന്‍്റെ മറുപടി ഇങ്ങനെയായിരുന്നു. “കലാകാരന്‍ എന്ന നിലയില്‍ നല്ല ഭരണം വരണം എന്നതുമാത്രമാണ് ആഗ്രഹിക്കുന്നത്. ജനക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന നീതി നടപ്പാക്കുന്ന നല്ല ഭരണകര്‍ത്താക്കള്‍ അധികാരത്തില്‍ വരണം. നല്ല ഭരണം വന്നാല്‍ എല്ലാ കാര്യങ്ങളും നന്നായി നടക്കും. നല്ലൊരു അന്തരീക്ഷം ഉണ്ടാകട്ടെയെന്നാണ് ആഗ്രഹം. താന്‍ ഒരു കലാകാരനാണ് അതിനാല്‍ തുടര്‍ഭരണമുണ്ടാകുമോ […]

You May Like

Subscribe US Now