കോവളത്ത് യുവതി തീകൊളുത്തി മരിച്ചു; പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് കസ്റ്റഡിയില്‍

User
0 0
Read Time:2 Minute, 12 Second

തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരില്‍ സംസ്ഥാനത്ത് ഒരു പെണ്‍കുട്ടിക്ക് കൂടി ജീവന്‍ നഷ്ടമായി. വെങ്ങാനൂര്‍ സ്വദേശി അര്‍ച്ചന (24) ആണ് കഴിഞ്ഞ രാത്രി മരിച്ചത്. തീപിടിച്ചാണ് മരണം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെ കണ്ട് ഭര്‍ത്താവ് വിഴിഞ്ഞം സ്വദേശി സുരേഷ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും വിഴിഞ്ഞം പോലീസ് കസ്റ്റഡിയില്‍ എടുത്തു. വീടിന്റെ പുറകിലൂടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെന്ന് പോലീസ് തന്നെയാണ് വ്യക്തമാക്കിയത്.

ഇന്നലെ വൈകിട്ട് ഭാര്യയ്‌ക്കൊപ്പം സുരേഷ് വെങ്ങാനൂരിലെ വീട്ടിലെത്തിയിരുന്നു. രാത്രി എട്ടരയോടെ തിരികെ പോയി. പതിനൊന്നരയോടെ അര്‍ച്ചന മരിച്ചുവെന്ന് സുരേഷ് വീട്ടുകാരെ വിളിച്ച്‌ അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം സുരേഷ് ഒരു കുപ്പിയില്‍ ഡീസലും വാങ്ങിവന്നിരുന്നു. എന്തിനാണെന്ന് അന്വേഷിച്ചപ്പോള്‍ ഉറുമ്ബിനെ കൊല്ലാനാണെന്നായിരുന്നു മറുപടി നല്‍കിയത്. വീട്ടില്‍ നിന്ന് പോകുമ്ബോള്‍ ഒരു പ്രശ്‌നമില്ലായിരുന്നുവെന്നും മകള്‍ ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്ന് അര്‍ച്ചനയുടെ മാതാപിതാക്കള്‍ പറയുന്നു.

ഒരു വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം. ഇവര്‍ നേരത്തെ പരിചയക്കാരനായിരുന്നു. വിവാഹ ശേഷം വസ്തുവാങ്ങാനും മറ്റ് ആവശ്യങ്ങള്‍ക്കായി അര്‍ച്ചനയുടെ വീട്ടുകാരോട് പണം ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാന്‍ ഇല്ലാത്തതിനാല്‍ ഓഹരി ആവശ്യപ്പെട്ടുവെന്നും അര്‍ച്ചനയുടെ അമ്മ മാതാവ് മോളി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൃഷിയിടത്തിലെ ദോഷമകറ്റാനായി 10 വയസ്സുകാരിയെ ബലി നല്‍കാന്‍ ശ്രമം; പൂജാരി ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍

ബെംഗളൂരു: കൃഷിയിടത്തിലെ ദോഷമകറ്റാനായി 10 വയസ്സുകാരിയെ ബലി നല്‍കാന്‍ ശ്രമിച്ചെന്ന പരാതി. കര്‍ണാടകയില്‍ 5 പേര്‍ അറസ്റ്റില്‍. ബാലികയെ ബലി നല്‍കാന്‍ ശ്രമിച്ച പൂജാരി ഉള്‍പ്പെടെയുള്ള അഞ്ചുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ നെലമംഗല ഗാന്ധി ഗ്രാമത്തില്‍ വീടിനു മുന്നില്‍ കളിക്കുകയായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ അയല്‍ക്കാരായ 2 സ്ത്രീകള്‍ തട്ടിക്കൊണ്ടു പോയി കൊല്ലാന്‍ ശ്രമിച്ചെന്നാണു പരാതിയില്‍ പറയുന്നത് .കൃഷിയിടത്തിനു നടുവിലിരുത്തിയ ശേഷം കഴുത്തില്‍ മാല ചാര്‍ത്തിയപ്പോഴേക്കും കുട്ടിയെ കാണാതെ […]

You May Like

Subscribe US Now