കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വീട്ടുപരീക്ഷ നടത്താന്‍ പൊതുവിദ്യാഭ്യാസവകുപ്പ്

User
0 0
Read Time:2 Minute, 16 Second

തിരുവനന്തപുരം: ഒന്നുമുതല്‍ 9 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് ‘വീട്ടുപരീക്ഷ’ യുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകള്‍ ഒഴിവാക്കിയ സാഹചര്യത്തിലാണ് കുട്ടികളുടെ പഠനനിലവാരം അളക്കാന്‍ വീട്ടില്‍ ഇരുന്നുള്ള പരീക്ഷ സംഘടിപ്പിക്കുന്നത്. പുസ്തക രൂപത്തിലുള്ള പഠന മികവ് രേഖ ഉപയോഗിച്ചാണ് വീട്ടുപരീക്ഷ നടത്തുക.
ഇതിനായി തയാറാക്കിയ പഠനമികവുരേഖയുടെ വിതരണം ആരംഭിച്ചു കഴിഞ്ഞു. 8, 9 ക്ലാസുകളിലാണ് ആദ്യഘട്ടത്തില്‍ ഇത്തരത്തില്‍ പരീക്ഷ നടത്തുന്നത്. ലഭിക്കുന്ന പുസ്തകത്തില്‍ മെയ്‌ 10നകം ഉത്തരങ്ങളെഴുതി തിരിച്ചു നല്‍കണം. ഓരോ വിഷയങ്ങളിലെയും പ്രധാന പാഠഭാഗങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സാധാരണ പരീക്ഷയുടെ രീതിക്കു
പകരം കുട്ടികളുടെ ക്രിയാത്മക കഴിവു പ്രയോഗിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്.
ഓരോ വിഷയത്തിനും ശരാശരി 20 ചോദ്യങ്ങള്‍ ഉണ്ടാകും. ഒരു പുസ്തകത്തില്‍ തന്നെയാകും എല്ലാ വിഷയങ്ങളുടെയും ചോദ്യങ്ങള്‍. അവയ്ക്കുള്ള ഉത്തരങ്ങളും ഒരേ പുസ്തകത്തില്‍ തന്നെ എഴുതുകയും വേണം. കുട്ടികള്‍ക്ക് സ്വന്തമായി ഉത്തരമെഴുതാന്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സഹായം നല്‍കാം. നിര്‍ദേശിക്കുന്ന സമയത്തിനുള്ളില്‍ കുട്ടികള്‍ ഉത്തരം എഴുതുന്നു എന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണം. അധ്യാപകരുടെ സഹായവും തേടവുന്നതാണ്. ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാകും കുട്ടികളുടെ സ്കോര്‍ കണക്കാക്കുക.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊവിഡ് സംഹാരതാണ്ഡവം; 24 മണിക്കൂറിനിടെ മൂന്നേമുക്കാല്‍ ലക്ഷം കടന്ന് കേസുകള്‍, മരണം 3,645

ന്യൂഡല്‍ഹി: അതിഭീകരമായി കുതിച്ചുയര്‍ന്ന് രാജ്യത്ത് കൊവിഡ്. പ്രതിദിന കേസുകള്‍ മൂന്നേമുക്കാല്‍ ലക്ഷം കടന്നിരിക്കുകയാണ്. 3,79,257 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ 3,645 പേര്‍ വൈറസ്ബാധിച്ച്‌ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ഒരാഴ്ചയിലേറെയായി രാജ്യത്ത് എന്നും മൂന്നു ലക്ഷത്തിലേറെ പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഏപ്രില്‍ 15 മുതല്‍ രണ്ടു ലക്ഷത്തിലേറെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍. കിടക്കകളില്ലാത്ത അവസ്ഥയാണ് രാജ്യത്തെ മിക്ക ആശുപത്രികളിലും. ഓക്‌സിജന്‍ ലഭിക്കാത്തതു മൂലം […]

You May Like

Subscribe US Now