കോവിഡ് രോഗവ്യാപനം അതിതീവ്രം; സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് കെജിഎംഒഎ

User
0 0
Read Time:1 Minute, 56 Second

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം അതിതീവ്രമായ സാഹചര്യത്തില്‍ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ.

കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ സജ്ജരാക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്ക് എഴുതിയ കത്തിലാണ് കെജിഎംഒഎ ഇക്കാര്യം സൂചിപ്പിച്ചത്.

വായുവിലൂടെ തന്നെ വൈറസ് വ്യാപിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. അതിനാല്‍ ആളുകള്‍ പുറത്തിറങ്ങുന്നത് വ്യാപനത്തോത് വര്‍ധിപ്പിക്കും.

മാത്രവുമല്ല ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനമാണ് നിലവില്‍ സംസ്ഥാനത്ത്. ഇത് അപായ സൂചനയാണ്. ഇത് രോഗികളുടെ വര്‍ധന ഇനിയും കൂടുമെന്ന സൂചനയാണ്‌ നല്‍കുന്നത്.

നേരത്തെ ഐഎംഎ ലോക്ക് ഡൗണ്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ സര്‍ക്കാര്‍ സംഘടനയായ കെജിഎംഒഎ തന്നെ ഇക്കാര്യം ഉന്നയിച്ചിരിക്കുകയാണ്.

ഗുരുതരരോഗികളെ മാത്രമേ ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യാവൂ എന്നും ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് സംസ്ഥാനത്തുണ്ടെന്നും കെജിഎംഒഎ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സര്‍ക്കാര്‍ മേഖലയിലെ ഐസിയു ബെഡ്ഡുകളുടെ കണക്കുകള്‍ പ്രസിദ്ധീകരണമെന്നതുള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങളാണ് കെജിഎംഒഎ ഉന്നയിച്ചിരിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പുഴയില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച ബിഎഡ് വിദ്യാര്‍ഥിനി മുങ്ങി മരിച്ചു

കണ്ണൂര്‍: മട്ടന്നൂര്‍ മണ്ണൂര്‍ നായിക്കാലി പുഴയില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ബിഎഡ് വിദ്യാര്‍ഥിനി മുങ്ങി മരിച്ചു. പാളാട് കൊടോളിപ്രം എല്‍പി സ്‌കൂളിനു സമീപത്തെ അമൃതാലയത്തില്‍ ബാലകൃഷ്ണന്‍- രമണി ദമ്ബതികളുടെ മകള്‍ അമൃത ബാലകൃഷ്ണ (25) നാണ് മരിച്ചത്. അമൃത രക്ഷിക്കാന്‍ ശ്രമിച്ച കുട്ടിയെ ഓടിക്കൂടിയ നാട്ടുകാര്‍ കരയ്ക്കുകയറ്റി. ഇന്ന് പുലര്‍ച്ചെ ഏഴിന് നായിക്കാലി ക്ഷേത്രത്തിന് മുന്നിലുള്ള പുഴയിലായിരുന്നു സംഭവം. വസ്ത്രം അലക്കാനായി അയല്‍വാസികള്‍ക്കൊപ്പമെത്തിയതായിരുന്നു അമൃത. കൂടെയുണ്ടായിരുന്ന അയല്‍വാസിയായ ഒമ്ബതു വയസുകാരി […]

You May Like

Subscribe US Now