കോവിഡ് വാക്‌സിനുകളുടെ പേറ്റന്റ് നീക്കണം; ഇന്ത്യ, ദക്ഷിണാഫ്രിക്ക നിര്‍ദേശങ്ങള്‍ക്ക് പിന്തുണയുമായി യുഎസ്

User
0 0
Read Time:4 Minute, 49 Second

കോവിഡ് വാക്‌സിനുകളുടെ പേറ്റന്റ് നീക്കണമെന്ന ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും നിര്‍ദേശങ്ങള്‍ക്ക് യുഎസ് പിന്തുണ. ആഗോള തലത്തില്‍ കോവിഡ് വാക്‌സിന്‍ കമ്ബനികളുടെ കുത്തക തകര്‍ക്കുന്ന നിര്‍ദേശത്തിനാണ് ജോ ബൈഡന്‍ ഭരണകൂടം പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. വാക്‌സിന്‍ കമ്ബനികളുടെ എതിര്‍പ്പുകള്‍ മറികടന്നാണ് തീരുമാനം. മഹാമാരിക്കാലത്ത് വാക്‌സിന്‍ ലഭിക്കാന്‍ പാടുപെടുന്ന ദരിദ്ര രാജ്യങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് പുതിയ നീക്കം.

കോവിഡ് വ്യാപനം രൂക്ഷമാകുകയും മരണനിരക്ക് കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ കമ്ബനികള്‍ക്ക് വാക്‌സിന്‍ നിര്‍മാണത്തിന് അനുമതി നല്‍കണമെന്നാണ് ഇന്ത്യ ലോക വ്യാപാര സംഘടനയില്‍ ആവശ്യപ്പെട്ടത്. ദക്ഷിണാഫ്രിക്കയും സമാന ആവശ്യം ഉന്നയിച്ചു. എന്നാല്‍ മരുന്ന് നിര്‍മാണ കമ്ബനികള്‍ നീക്കത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.

അതേസമയം, ഇന്ത്യയും ദക്ഷിണാഫ്രിക്കയും മുന്നോട്ടുവെച്ച നിര്‍ദേശത്തെ യുഎസ് പിന്തുണക്കുകയായിരുന്നു. വ്യാപാരത്തിന് ബൗദ്ധിക സ്വത്തവകാശം സുപ്രധാനമാണെങ്കിലും കോവിഡ് വാക്‌സിനുകള്‍ക്ക് അത്തരത്തിലുള്ള പരിരക്ഷ ഒഴിവാക്കാനുള്ള നിര്‍ദേശത്തെ ഭരണകൂടം പിന്തുണക്കുന്നതായി യുഎസ് വ്യാപാര പ്രതിനിധി കാതറിന്‍ തായ് പറഞ്ഞു. ഇതൊരു ആഗോള ആരോഗ്യ പ്രതിസന്ധിയാണ്. കോവിഡ് മഹാമാരിയുടെ അസാധാരണ സാഹചര്യത്തില്‍ അസാധാരണ നടപടികള്‍ക്കായി ആഹ്വാനം ചെയ്യുന്നതായും അവര്‍ പ്രസ്താവനയില്‍ അറിയിച്ചു. മതിയായ വാക്‌സിന്‍ ലഭിക്കാതെ ദരിദ്ര രാജ്യങ്ങള്‍ ബുദ്ധിമുട്ടുമ്ബോള്‍, സമ്ബന്ന രാജ്യങ്ങള്‍ കൂടുതല്‍ വാക്‌സിനുകള്‍ പൂഴ്ത്തിവെക്കുന്നതായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ വാക്‌സിന്‍ നിര്‍മാതാക്കള്‍ക്കുള്ള പേറ്റന്റ് പരിരക്ഷ നീക്കാനുള്ള കടുത്ത സമ്മര്‍ദവും ബൈഡന്‍ ഭരണകൂടത്തിനുണ്ടായിരുന്നു.

പേറ്റന്റ് ഒഴിവാക്കാനുള്ള തീരുമാനത്തില്‍ ഫാര്‍മ കമ്ബനികള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. ഫൈസര്‍, മൊഡേണ ഉള്‍പ്പെടെ കമ്ബനികള്‍ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് പോകരുതെന്ന് ആവശ്യപ്പെടുകയും തങ്ങളുടെ എതിര്‍പ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് പേറ്റന്റ് തടസമല്ല. ഇപ്പോഴത്തെ നീക്കം വാക്‌സിന്‍ നിര്‍മാണത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടെ തടസപ്പെടുത്തും. പേറ്റന്റ് ഒഴിവാക്കുന്നത് തെറ്റായൊരു നടപടിയാണെന്നും ജനീവ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ചറേഴ്‌സ് ആന്‍ഡ് അസോസിയേഷന്‍സ് പറഞ്ഞു. യുഎസിന്റെ നീക്കം നിരാശാജനകമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, യുഎസ് തീരുമാനത്തെ ചരിത്രപരമെന്നാണ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസസ് വിശേഷിപ്പിച്ചത്. കോവിഡിനെതിരായ പോരാട്ടത്തിലെ നിര്‍ണായക നിമിഷമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ന്യൂസിലന്‍ഡ്, ആസ്‌ട്രേലിയ ഉള്‍പ്പെടെ രാജ്യങ്ങളും പുതിയ നീക്കത്തെ സ്വാഗതം ചെയ്തു. അതേസമയം, ഫ്രാന്‍സ് നീക്കത്തെ എതിര്‍ത്തു. വാക്സിന്‍ അഭാവം പരിഹരിക്കാന്‍ ദരിദ്ര രാജ്യങ്ങളെ സഹായിക്കുന്നതിന് സംഭാവന അടിസ്ഥാനമാക്കിയുള്ള ഒരു മാതൃകയാണ് ഇഷ്ടപ്പെടുന്നതെന്നായിരുന്നു ഫ്രാന്‍സിന്റെ പ്രതികരണം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഗുസ്തി താരം സുശീല്‍ കുമാറിനെതിരെ കൊലപാതക കേസ്; ഒളിവിലായ താരത്തിനെതിരെ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ന്യൂഡല്‍ഹി: ഗുസ്തി താരം സുശീല്‍ കുമാറിനെതിരെ കൊലപാതക കേസ്. സഹതാരം അടിയേറ്റ് മരിച്ച സംഭവത്തിലാണ് സുശീല്‍ കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. ഒളിവില്‍ പോയ സുശീലിനിതിരെ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളിലാണ് സുശീല്‍ കുമാറിനായുള്ള തെരച്ചില്‍ പുരോഗമിക്കുന്നത്. മുന്‍ ജൂനിയര്‍ ദേശീയ ചാമ്ബ്യന്‍ സാഗര്‍ കുമാറാണ് കൊല്ലപ്പെട്ടത്. ഗുസ്തി താരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. സംഘര്‍ഷ സ്ഥലത്ത് നിന്നും ഒരു തോക്ക് കണ്ടെടുത്തിട്ടുണ്ട്. ഇന്ത്യയ്ക്കായി ഒളിമ്ബിക്‌സില്‍ […]

You May Like

Subscribe US Now