കോവിഡ് വാക്‌സിനേഷന്‍: എത്ര പണം വേണമെങ്കിലും ചെലവാക്കുമെന്ന് മന്ത്രി ബാലഗോപാല്‍

User
0 0
Read Time:2 Minute, 17 Second

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിന്‍ ഗവേഷണം തുടങ്ങുമെന്നു ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. അതിനായി 10 കോടി രൂപ ബജറ്റില്‍ നീക്കി വച്ചു. 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ ലഭ്യമാക്കും. അതിനായി 1000 കോടി രൂപ മാറ്റിവയ്ക്കുതായും വാക്‌സിനായി എത്ര പണം വേണമെങ്കിലും ചെലവാക്കുമെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

വാക്‌സിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നല്ല പണം ചെലവഴിക്കുന്നത്. ഇതിനായി വാക്‌സിന്‍ ചാലഞ്ച് വഴി ലഭിച്ച തുകയും കേന്ദ്രത്തിന്റെ ഗ്രാന്റുകളും ഉപയോഗിക്കും. സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ 1000 കോടിയാണ് വകയിരുത്തിയതെങ്കിലും അധികം വരുന്ന തുക സര്‍ക്കാര്‍ വഹിക്കും. അനുബന്ധ ഉപകരണങ്ങള്‍ വാങ്ങാന്‍ 500 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലാണ് വാക്‌സിന്‍ ഗവേഷണം ആരംഭിക്കുക. സംസ്ഥാനത്ത് വാക്‌സിനേഷന്‍ പൂര്‍ത്തിയായാല്‍ സാമ്ബത്തികരംഗം മെച്ചപ്പെടും. ആളുകള്‍ കേരളത്തിലേക്ക് വരുന്നതോടെ ടൂറിസം മേഖല സജീവമാകും. അമേരിക്കയിലു യൂറോപ്പിലുമെല്ലാം സാമ്ബത്തികമേഖല സജീവമായി കഴിഞ്ഞു.

കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവരുന്ന ആരോഗ്യ, സാമൂഹ്യ, സാമ്ബത്തിക വെല്ലുവിളികളെ നേരിടാന്‍ 20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജാണ് ബജറ്റ് പ്രഖ്യാപിക്കുന്നത്. 20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജാണ് ഇതില്‍ 2800 കോടി രൂപ കോവിഡ് പ്രതിരോധത്തിനാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊടകര കുഴല്‍പ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു

കൊടകര കുഴല്‍പ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേസില്‍ ഹൈക്കോടതി വിശദികരണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇഡി അന്വേഷണം ആരംഭിച്ചത്. പൊലീസില്‍ നിന്നും എഫ്‌ഐആര്‍ ശേഖരിച്ചതായും. കേസിന്റെ അന്വേഷണ വിവരങ്ങള്‍ പരിശോധിച്ചതായും ഇഡി വൃത്തങ്ങള്‍ അറിയിച്ചു. ബിജെപി നേതാക്കള്‍ക്കളെ വെട്ടിലാക്കിയ കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണത്തിനു തയ്യാറാവാതിരുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒടുവില്‍ കോടതി ഇടപെടലിനു പിന്നാലെയാണ് അന്വേഷ്ണ നടപടികളിലേക്ക് കടക്കുന്നത്. ആദ്യഘട്ടത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണ പരിധിയില്‍ വരുന്നതല്ലെന്നും പൊലീസ് അന്വേഷണം തുടരട്ടെയെന്നുമുള്ള […]

Subscribe US Now