കോവിഡ് വ്യാപനം; കേരളത്തിന്റെ ഓക്‌സിജന്‍ ആവശ്യവും ഉയരുന്നു

User
0 0
Read Time:1 Minute, 31 Second

കൊച്ചി: കോവിഡ് പ്രതിസന്ധിയില്‍ കേരളത്തിന്റെ ഓക്‌സിജന്‍ ആവശ്യം ഉയരുന്നു.തുടക്കത്തില്‍ കോവിഡ് ആവശ്യത്തിന് ദിവസേന 30-35 മെട്രിക് ടണ്‍ ഓക്‌സിജന്‍ മതിയായിരുന്നു.ദിവസേന രണ്ടു ടണ്‍
ഓക്സിജനാണ് അധികമായി വേണ്ടത്.

എന്നാല്‍, ഇപ്പോള്‍ 50 ആയി ഉയര്‍ന്നു.കഴിഞ്ഞയാഴ്ചവരെ ദിവസേന 76-86 ടണ്‍ ഓക്‌സിജന്‍ മതിയായിരുന്നു. ഇപ്പോഴത് 95 ടണ്ണായി. ഏപ്രില്‍ 30 ആകുമ്ബോഴേക്കും ആവശ്യം 103.51 ടണ്‍ ആകുമെന്നാണ് ഓക്‌സിജന്‍ വിതരണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ പെസോയുടെ കണക്കുകൂട്ടല്‍.

ദിവസേന 200 ടണ്ണോളം ഉത്പാദിപ്പിക്കാനുള്ള ശേഷി കേരളത്തിനുണ്ട്. ഇതിനുപുറമേ തമിഴ്‌നാടിന് 90 ടണ്ണും കര്‍ണാടകത്തിന് 40 ടണ്ണും കേരളം നല്‍കുന്നുമുണ്ട്.കോവിഡ് ഇതര ആവശ്യം ദിവസേന 45 ടണ്ണാണ്. ഏപ്രില്‍ 24-ന് കേരളത്തിന് വേണ്ടിവന്നത് 95 ടണ്‍ ഓക്സിജനാണ്. കേരളത്തിലെ ആശുപത്രികള്‍ ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം കൂട്ടിത്തുടങ്ങിയതോടെ ഇതിനുവേണ്ടിയുള്ള ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

"ഈ പ്രതിസന്ധിയെ സധൈര്യം മറികടക്കും, ഒപ്പമുണ്ട് ജനങ്ങളും ലോകരാജ്യങ്ങളുമെന്ന് പ്രധാനമന്ത്രി"; ഇന്ത്യക്ക് കൂടുതല്‍ പിന്തുണ പ്രഖ്യാപിച്ച്‌ അമേരിക്ക

ദില്ലി: ഇന്ത്യക്ക് കൂടുതല്‍ പിന്തുണ പ്രഖ്യാപിച്ച്‌ അമേരിക്ക രംഗത്ത്. കൊവിഡ് പ്രതിരോധ നടപടികളെക്കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജോ ബൈഡനും തമ്മില്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തി. വാക്സിന്‍ അസംസ്കൃത വസ്തുക്കളുടെ വിതരണവും മരുന്നുകളുടെ വിതരണം സു​ഗമമാക്കുന്നതും സംഭാഷണത്തില്‍ ചര്‍ച്ചയായി. അതോടൊപ്പം ഇരുരാജ്യങ്ങളിലെയും കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്തെന്നും ചര്‍ച്ച ഫലപ്രദമാണെന്നും മോദി വ്യക്തമാക്കി. ഇതിനുപിന്നാലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയ്ക്ക് അമേരിക്ക കൂടുതല്‍ ഐ​ക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. നേരത്തെ കൊവിഡ് പ്രതിരോധ നടപടികളില്‍ ഇന്ത്യയ്ക്ക് അമേരിക്ക സഹായം പ്രഖ്യാപിച്ചിരുന്നു. കോവിഷീല്‍ഡ്‌ നിര്‍മ്മാണത്തിന് […]

You May Like

Subscribe US Now