കോവിഡ് വ്യാപനം രൂക്ഷം: 28 പഞ്ചായത്തുകളില്‍ പരിശോധന ശക്തമാക്കും

User
0 0
Read Time:2 Minute, 40 Second

തിരുവനന്തപുരം: കോവിഡ് തീവ്രവ്യാപന മേഖലകളില്‍ പരിശോധനയും പ്രതിരോധവും ശക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ. ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ 28 പഞ്ചായത്തുകളില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളില്‍ നില്‍ക്കുന്ന പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗത്തിലാണ് കളക്ടര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

രോഗവ്യാപനം രൂക്ഷമായ പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഒരു ദിവസം കുറഞ്ഞത് 100 പേരെയെങ്കിലും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് പഞ്ചായത്തുകളുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രണ്ടു ദിവസത്തിലൊരിക്കല്‍ പഞ്ചായത്ത് അധികൃതരെ ഉള്‍പ്പെടുത്തി യോഗം വിളിച്ചു ചേര്‍ക്കുകയും പ്രതിരോധ നടപടികള്‍ അവലോകനം ചെയ്യുകയും വേണമെന്ന് ചൂണ്ടിക്കാട്ടിയ ജില്ലാ കളക്ടര്‍ ജീവനക്കാരുടെ ലഭ്യത ഉറപ്പാക്കാന്‍ ജില്ലാ തലത്തില്‍ 15 ടീമുകള്‍ രൂപീകരിക്കുമെന്നും അറിയിച്ചു.

കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടുതല്‍ കൃത്യമായി നിര്‍ണയിക്കുന്നതിനായി വാര്‍ഡ് തലത്തിലുള്ള ഡാറ്റ വിശകലനം സാധ്യമാക്കണമെന്ന് നവ്‌ജ്യോത് ഖോസ നിര്‍ദ്ദേശിച്ചു. രോഗവ്യാപനം കുറയ്ക്കുന്നതിനായി ആവശ്യമുള്ളയിടങ്ങളിലെല്ലാം ഡി.സി.സികളിലേക്കും സി.എഫ്.എല്‍.ടി.സികളിലേക്കും രോഗികളെ മാറ്റുന്നത് പ്രോത്സാഹിപ്പിക്കണം. ഇത് വീടുകളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് കുറയ്ക്കാന്‍ സഹായിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജമ്മു കാശ്മീരില്‍ തിരഞ്ഞെടുപ്പ് : രാഷ്ടീയ കക്ഷികളുമായി ചര്‍ച്ച നടത്തി കേന്ദ്രം

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കല്‍, തിരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങള്‍ രാഷ്ട്രീയ കക്ഷികളുമായി കേന്ദ്രംചര്‍ച്ച നടത്തിയേക്കുമെന്നു റിപ്പോര്‍ട്ട്. പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതു ലക്ഷ്യമിട്ടു രൂപീകരിച്ച സപ്തകക്ഷി സഖ്യമായ പിഎജിഡി ആശയവിനിമയത്തില്‍ പങ്കെടുക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. അനുരഞ്ജന ചര്‍ച്ചയില്‍ പങ്കെടുത്തേക്കുമെന്നു കശ്മീര്‍ നാഷനല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയും അറിയിച്ചു. 2018 ജൂണിലാണു കശ്മീരില്‍ രാഷ്ട്രപതി ഭരണം നിലവില്‍വന്നത്. ഇതിനു ശേഷം ഇവിടെ തിരഞ്ഞെടുപ്പു നടന്നിട്ടില്ല. 2019 ഓഗസ്റ്റില്‍ കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ […]

You May Like

Subscribe US Now