കോവിഡ് വ്യാപനം; രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കണമെന്ന് KGMOA

User
0 0
Read Time:2 Minute, 45 Second

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിശ്രമമില്ലാത്ത ജോലിയിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇത് ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത മാനസിക, ശാരീരിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കണമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ കെജിഎംഒഎ ആവശ്യപ്പെടുന്നു.

കൂടുതല്‍ ഡൊമിസിലറി കെയര്‍ സെന്ററുകളും സിഎഫ്‌എല്‍ഡിസികളും തുടങ്ങുന്നതിനു പകരം നിലവിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കണം. 18 വയസ്സിന് മുകളിലുള്ളവരുടെ വാക്സിനേഷന്റെ മുന്‍ഗണനാക്രമത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തണമെന്നും കെജിഎംഒഎ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു 
ഡോമിസിലറി കെയര്‍ സെന്ററുകളിലും സിഎഫ്‌എല്‍ടിസികളിലും ഡോക്ടര്‍മാരുടെ ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനം നടപ്പിലാക്കണം. കൂടുതല്‍ ഡിസിസികളും സി എഫ് എല്‍ ഡി സി കളും തുടങ്ങുന്നതിനേക്കാള്‍ ഇവിടങ്ങളിലെ കിടക്കകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം. വിരമിച്ച ആരോഗ്യപ്രവര്‍ത്തകരെ നിയമിച്ചുകൊണ്ട് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ സജ്ജമാക്കണം.

പിജി പഠനത്തിന് പോയ ഡോക്ടര്‍മാരെ തിരികെ വിളിച്ചു പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കണം. മുന്‍ഗണന ക്രമം നിശ്ചയിച്ച്‌ 18 വയസ്സിനു മുകളിലുള്ളവരുടെ വാക്സിനേഷന്‍ നടപടികള്‍ ഉടന്‍ ആരംഭിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെയും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പെടുത്തണം.

കോവിഡ് ആശുപത്രികള്‍,സിഎഫ്‌എല്‍ടിസികള്‍ എന്നിവയിലേക്കുള്ള പ്രവേശനത്തിന് കൃത്യമായ അഡ്മിഷന്‍ ട്രാന്‍സ്ഫര്‍ പ്രോട്ടോകോള്‍ ഉണ്ടാക്കണം. ഇവിടുത്തെ കിടക്കകള്‍ b, c കാറ്റഗറിയിലുള്ള രോഗികള്‍ക്കായി മാത്രം മാറ്റിവെക്കണമെന്നും കെ ജി എം ഒ എ ആവശ്യപ്പെടുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വാ​ക്സി​ന്‍ സ്റ്റോ​ക്ക് ചെ​യ്യാ​തെ ക​യ​റ്റു​മ​തി ന​ട​ത്തി​യ​ത് കേന്ദ്രത്തിനറെ ദീ​ര്‍​ഘ​വീ​ക്ഷ​ണ​മി​ല്ലാ​യ്മ; സു​പ്രിം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: കേന്ദ്രം സു​പ്രിം​കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച വാ​ക്സി​ന്‍ ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ത്യ​വാ​ങ്മൂ​ല​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്ന​തി​ല്‍ കോ​ട​തി​ക്ക് അ​തൃ​പ്തി. വാ​ക്സി​ന്‍ ന​യ​ത്തി​ല്‍ സു​പ്രീം കോ​ട​തി ഇ​ട​പെ​ട​രു​തെന്നാണ് സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ വ്യക്തമാക്കിരിക്കുന്നത് . വാ​ക്സി​ന്‍ ന​യം പാ​ളി​യെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് പൊ​തു​വേ​യു​ള്ള​ത്. ഇ​തു​വ​രെ ഇ​ന്ത്യ ക​യ​റ്റി അ​യ​ച്ച​ത് 6.60 കോ​ടി ഡോ​സ് വാ​ക്സി​നാ​ണ്. ഇ​ന്ത്യ​യി​ല്‍​നി​ന്ന് 93 രാ​ജ്യ​ങ്ങ​ള്‍ 6.60 കോ​ടി ഡോ​സ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു. എ​ന്നാ​ല്‍ ഇ​തി​ല്‍ 88 രാ​ജ്യ​ങ്ങ​ളി​ലും രോ​ഗ​വ്യാ​പ​നം ഇ​ന്ത്യ​യേ​ക്കാ​ള്‍ കു​റ​വാ​ണ്. വാ​ക്സി​ന്‍ സ്റ്റോ​ക്ക് […]

Subscribe US Now