കോവിഡ് വ്യാപനത്തിനിടെ സ്‌കൂളുകള്‍ തുറന്നേക്കില്ല; അന്തിമ തീരുമാനം പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷമെന്ന് വിദ്യാഭ്യാസ വകുപ്പ്‌

User
0 0
Read Time:1 Minute, 23 Second

തിരുവനന്തപുരം: കോവിഡ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ അടുത്ത അധ്യയന വര്‍ഷം സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച്‌ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. കോവിഡ് വ്യാപനത്തിന് സാധ്യതയുള്ളപ്പോള്‍ സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യതയില്ല.

രോഗ ബാധിതരുടെ എണ്ണം കുറഞ്ഞാല്‍ സ്‌കൂളുകള്‍ തുറക്കാന്‍ തടസം ഉണ്ടാകില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പുതിയതായി അധികാരത്തില്‍ എത്തുന്ന സര്‍ക്കാര്‍ ഇതുസംബന്ധിച്ച്‌ അന്തിമ തീരുമാനം കൈക്കൊള്ളും.

എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനം നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. നിലവിലെ പശ്ചാത്തലത്തില്‍ കര്‍ശ്ശന സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിച്ചാണ് പരീക്ഷകള്‍ നടത്തുന്നത്. ജൂണില്‍ ഫലപ്രഖ്യാപനം നടത്താന്‍ ആകുമെന്നാണ് പ്രതീക്ഷ.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഷാജിയുടെ വീട്ടില്‍ നിന്ന് വിദേശ കറന്‍സി പിടിച്ചു: 60 പവന്‍ സ്വര്‍ണവും കണ്ടെത്തി

കോഴിക്കോട് : കെ.എം. ഷാജിയുടെ കോഴിക്കോട്ടെ വീട്ടില്‍ നിന്ന് വിദേശ കറന്‍സി പിടിച്ചെടുത്തു. കണ്ണൂര്‍, കോഴിക്കോട് വീടുകളില്‍നിന്ന് 60 പവന്‍ സ്വര്‍ണവും വിജിലന്‍സ് കണ്ടെത്തി. ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്നു 50 ലക്ഷം രൂപ വിജിലന്‍സ് ഇന്നലെ പിടിച്ചെടുത്തിരുന്നു. അതേസമയം, കെ.എം. ഷാജിക്കെതിരായ കേസ് പരിഗണിക്കുന്നത് വിജിലന്‍സ് കോടതി 23ലേക്ക് മാറ്റി. അധനികൃത സ്വത്ത് സമ്ബാദനക്കേസ് ഇന്ന് പരിഗണിക്കാനിരുന്നതാണ്.

You May Like

Subscribe US Now