കോവിന്‍ ആപ്പില്‍ ഇന്നുമുതല്‍ നാലക്ക സെക്യൂരിറ്റി കോഡ്, വാക്സിനെടുക്കാന്‍ ഇത് നിര്‍ബന്ധം

User
0 0
Read Time:2 Minute, 4 Second

ഡല്‍ഹി: കോവിന്‍ ആപ്പില്‍ വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇന്നുമുതല്‍ സെക്യൂരിറ്റി കോഡും ലഭിക്കും. വാക്സിനേഷന്‍ കേന്ദ്രത്തില്‍ ഈ നാലക്ക കോഡ് അറിയിച്ചെങ്കില്‍ മാത്രമെ വാക്സിന്‍ സ്വീകരിക്കാന്‍ സാധിക്കൂ. വാക്സിന്‍ സ്ലിപ്പിലും ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റിലും ഈ കോഡ് രേഖപ്പെടുത്തും. വാക്സിന്‍ എടുക്കാതെതന്നെ കുത്തിവയ്പ്പ് നടത്തിയെന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ സംവിധാനം.

മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച്‌ കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്‌ത്‌ ബുക്കിംങ് ഉറപ്പായാല്‍ സെക്യൂരിറ്റി കോഡ് നിങ്ങളുടെ മൊബൈല്‍ നമ്ബറില്‍ ലഭിക്കും. ഈ കോഡ് ആരുമായും പങ്കുവയ്ക്കാന്‍ പാടില്ല. കുത്തിവെയ്പ്പ് എടുക്കുന്ന ദിവസം ഈ കോഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരെ അറിയിക്കണം. തട്ടിപ്പുകാരെ ഒഴിവാക്കാനും സെക്യൂരിറ്റി കോഡ് സംവിധാനത്തിലൂടെ കഴിയും.

സ്ലോട്ട് റദ്ദായവര്‍ക്കടക്കം വാക്സിന്‍ സ്വീകരിച്ചെന്ന സന്ദേശം ലഭിക്കുന്നതു പോലുള്ള പിഴവുകള്‍ പരിഹരിക്കുന്നതിനാണ് നടപടിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രജിസ്ട്രര്‍ ചെയ്തവര്‍ക്ക് മാത്രമാണ് വാക്സിന്‍ നല്‍കിയതെന്നും വാക്സിന്‍ സ്വീകരിച്ചവരുടെ കൃത്യമായ കണക്കും ഇതിലൂടെ ഉറപ്പുവരുത്താമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അസമിലെ 15-ാമത്തെ മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡെല്‍ഹി: അസമിലെ പതിനഞ്ചാമത്തെ മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ സത്യപ്രതിജ്ഞ ചെയ്തു. അന്‍പത്തി രണ്ടുകാരനായ ശര്‍മ, സര്‍ബാനന്ദ സോനോവാളിന്റെ പിന്‍ഗാമിയായാണു മുഖ്യമന്ത്രി പദത്തിലെത്തുന്നത്. 126 അംഗ അസം നിയമസഭയില്‍ 75 സീറ്റ് നേടിയാണ് ബിജെപി തുടര്‍ ഭരണത്തിലെത്തിയത്. കോണ്‍ഗ്രസ് സഖ്യത്തിന് 50 സീറ്റാണുള്ളത്. ശേഷിക്കുന്ന സീറ്റില്‍ ജയിലില്‍ കഴിയുന്ന ആക്ടിവിസ്റ്റ് അഖില്‍ ഗോഗോയ്ക്കാണു വിജയം.വിദ്യാര്‍ഥി ജീവിതം മുതല്‍ തന്നെ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുന്ന ശര്‍മയ്ക്ക് കോണ്‍ഗ്രസുമായി 20 വര്‍ഷത്തെ ബന്ധുമുണ്ട്. […]

You May Like

Subscribe US Now